ചെന്നൈ: മലയാളികൾക്ക് വളരെ പ്രിയങ്കരിയായ പാട്ടുകാരിയാണ് സുജാത. നടൻ മോഹൻലാൽ നായകനായെത്തിയ ഏയ് ഓട്ടോ എന്ന സിനിമയിലെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് സുജാത മലയാളത്തിൽ രംഗപ്രവേശനം ചെയ്യുന്നത്. തുടർന്ന് തമിഴ്, കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലും ഒരുപാട് ഗാനങ്ങൾ ആലപിച്ചു. എന്നാൽ കുറച്ചു വർഷങ്ങളായി വേദികളിൽനിന്നും പിന്നണി ഗാനരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു സുജാത. എന്നാൽ ഇപ്പോൾ അതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുജാത. തന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണെന്നു താൻ പാട്ടിൽനിന്നും വിട്ടുനിന്നതെന്നാണ് സുജാത പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന തമിഴ് അവാർഡ് ഷോയിൽ പങ്കെടുക്കവെ ആയിരുന്നു സുജാതയുടെ പ്രതികരണം.
“കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ വേദിയിൽ പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായതിനാലാണത്. പക്ഷെ, ജീവിതത്തിൽ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ടു വർഷമായി പരിശീലനം തുടരുന്നുണ്ട്.രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവെക്കും.ഇനിയും ഇതുപോലെ ശക്തമായി പരിശീലനം തുടരണമെന്നാണ് വിചാരിക്കുന്നത്” സുജാത വ്യക്തമാക്കി.
ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഗായിക സുജാത
