Tag: LATEST

മന്ത്രിമാരുടെ ഓഫീസുകൾ തീരുമാനിച്ചു

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന […]
Read more

ദുബൈയിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം വരുന്നു

ദുബൈ: ദുബൈയിലെ സാംസ്കാരിക മേഖലയ്ക്ക് പുതിയൊരു നാഴികക്കല്ലാകാൻ പോകുന്ന മ്യൂസിയം ഓഫ് ഡിജിറ്റൽ ആർട്ട് പ്രഖ്യാപിച്ചു. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചത്. അതിവേഗം വളരുന്ന ദുബൈയിലെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ ആർട്ട്​ മ്യൂസിയത്തിന്​ സുപ്രധാനമായ പങ്കുണ്ടെന്ന്​ ശൈഖ്​ ലത്തീഫ വ്യക്തമാക്കി. അഞ്ച് നിലകളിലായി ഡി.ഐ.എഫ്.സി സബീൽ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം ഒരുങ്ങുന്നത്. ഡിജിറ്റൽ ആർട്ട്, […]
Read more

ഇറാഖിൽ നിന്നും സൗദിയിലേക്ക് മൂന്ന് സ്ഫോടക ഡ്രോണുകൾ

റിയാദ്: സൗദിയിലേക്ക് ഇറാഖിൽ നിന്നും ഡ്രോൺ ആക്രമണം. ഇന്നലെ രാത്രിയിലാണ് ആക്രമണ ശ്രമം നടന്നത്. മൂന്ന് സ്ഫോടക ഡ്രോണുകളും പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണതിന് തക്കതായ മറുപടി നൽകുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങളിൽ സൗദി ആക്രമണം നടത്തിയെന്ന് നേരത്തെ റോയിട്ടേഴ്സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ആക്രമണമെന്നാണ് സൂചന. യുദ്ധ സമയത്തും ഇറാഖിനകത്തു നിന്നും സൗദിയിലേക്ക് ആക്രമണം നടന്നിരുന്നു. ഇറാനെ പിന്തുണക്കുന്ന സായുധ സംഘങ്ങളാണ് […]
Read more

വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു

ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെയുള്ള ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിൽനിന്നാണ് ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കടയടച്ച് നാരായണൻ വീട്ടിൽ പോയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോൾ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയതോടുകൂടി നടത്തിയ അന്വേഷണത്തിലാണ് ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും മോഷണംപോയതായി കണ്ടെത്തിയത്.
Read more

വീട്ടുവളപ്പിലെ കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ, യുവാവ് അറസ്റ്റിൽ

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് കോളനിയിൽ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പിടിച്ചെടുത്തത്. റാഷിദ് തന്റെ വീട്ടുവളപ്പിൽ വളമിട്ട് മാസങ്ങളായി ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവും വളർത്തിയത്. വർക്കല ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Read more

കുണ്ടറയിലെ കനത്ത ഭൂരിപക്ഷം, പിന്നാലെ അർഹിച്ച സ്ഥാനത്ത് വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. കൊട്ടാരക്കര മാവടി പാലോട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകൻ. കന്നഡ എഴുത്തുകാരി കനകഹാമയാണ് […]
Read more

എൻ. ഷംസുദ്ദീൻ മന്ത്രിപദത്തിലേക്ക്

തിരുവനന്തപുരം: സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രാദേശിക വാദങ്ങളെ മറികടന്ന് മുസ്‌ലിംലീഗ്‌ സംസ്ഥാനനേതൃത്വം നല്കിയ വിശ്വാസ്യത നാലാംതവണയും കാത്തുസൂക്ഷിച്ച എൻ. ഷംസുദ്ദീൻ ആദ്യമായി മന്ത്രിപദവിയിലേക്ക്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻ. ഷംസുദീൻ വിജയിച്ചത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ ലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. പറവണ്ണയിൽ പരേതരായ എൻ. മുഹമ്മദ് കുട്ടി -വി.വി. മറിയ കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ.പി. റാഫിത. മകൾ: ഡോ. […]
Read more

പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശി ഡോയി മോൻ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ടോയ് കൂടാതെ ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. […]
Read more

മന്ത്രിസഭയിലേക്ക് കായംകുളത്തിന്റെ ലിജുവും

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു (47) മന്ത്രി സ്ഥാനത്തേക്കെത്തിയത്. കെ.പി.സി.സി. വൈസ് പ്രസിഡന്റും മികച്ച വാഗ്മിയുമാണ്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവിയിലിരുന്നു. കെ.പി.സി.സി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയുമായിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വാർ റൂം ചെയർമാനുമായിരുന്നു. നിയമ ബിരുദധാരിയാണ്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം. മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്. ഭാര്യ: അമ്പിളി ലിജു (കയർബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, […]
Read more

യുഎസിൽ എയർഷോയ്ക്കിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണു

വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽനിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വാഷിങ്ടണിലെ വിഡ്ബി ഐലൻഡിൽനിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് […]
Read more

Recent News