കുവൈത്തിലെ അൽ അഹ്മദിയിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് ഉച്ച 1:27നു നേരിയ ഭൂചലനം നേരിട്ടതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഭൂകമ്പ നിരീക്ഷണ ഏജൻസികൾ പ്രാഥമികമായി അറിയിച്ചു. കുവൈത്തിലെ അൽ അഹ്മദിക്ക് സമീപം ഭൂമിക്കടിയിൽ ഏകദേശം 55 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്.നിലവിൽ ഒരിടത്തുനിന്നും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തിന്റെ കൃത്യമായ ഉറവിടവും ആഘാതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായി അധികൃതർ സീസ്മിക് ഡാറ്റകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ […]
Read more

