Tag: LATEST

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബം​ഗളൂരു: മൈസൂരിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് കെസി വേണു​ഗോപാൽ സംഭവത്തിൽ ഇടപെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ കർണാടക സർക്കാർ നടപടിയെടുത്തിരിക്കുന്നത്. അതേസമയം കുട്ടികൾക്ക് പകരം ഭക്ഷണം ഏർപ്പെടുത്തും. മെസ്സിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി […]
Read more

രാജ്യത്ത് ‘സചേത്’ അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഒരേ സമയം രാജ്യത്തെ കോടികണക്കിന് മൊബൈലുകളിൽ അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി […]
Read more

ജബല്‍പൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട വൈറല്‍ ചിത്രം; എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ഭോപ്പാൽ: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയും കുഞ്ഞും ഒരുമിച്ചുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്നാണ് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. വ്യാഴാഴ്ച്ചയാണ് നർമ്മദ നദിയിലെ ബാർ​ഗി അണക്കെട്ടിൽ നാൽപതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. […]
Read more

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സഹോദരിക്ക് ‘കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തില്‍ മങ്ങാട് ഷോണ്‍, ഷിനോമാത്യു എന്നിവര്‍ക്കെതിരെ […]
Read more

യുഎസിൽ ട്രംപിനെതിരെ ജനവികാരം, സർവ്വേ ഫലം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് – എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകൾ ട്രംപിൻ്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്‌നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്സ് […]
Read more

മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍

ഡൽഹി: വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ ‘കുർകുമിൻ’ എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ […]
Read more

നാലംഗ കുടുംബത്തിന്റെ മരണകാരണം ഭക്ഷ്യവിഷബാധ അല്ല; ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്‍ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡല്‍ഹി: മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിന് കാരണം തണ്ണിമത്തന്‍ കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഹൃദയം, തലച്ചോറ്, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങളാണ് പച്ചനിറമായി മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്നതല്ലെന്നാണ് റിപ്പോർട്ട്. തണ്ണിമത്തന്‍ കഴിച്ചതുകാരണമാണ് കുടുംബം […]
Read more

രാജ്യത്തെ നാലിലൊന്ന് കുട്ടിക്ക് അമിതവണ്ണം

ഡൽഹി: രാജ്യത്തെ കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനം. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനാരോഗ്യകരമായ ആഹാരശീലം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. 125 പഠനങ്ങളിൽ നിന്നു ശേഖരിച്ച വിവരം പ്രകാരം ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ 6.97ശതമാനം അമിതവണ്ണത്താൽ വലയുന്നവരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലയിലാണ് ഉയർന്ന നിരക്ക്. 8.58 ശതമാനമാണ് ഇവിടുത്തെ […]
Read more

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റന്നാള്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് 5 ന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും […]
Read more

Recent News