Tag: LATEST

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ച്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ഇന്ന് പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടത്തുക. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാം വളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. […]
Read more

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്. ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയില്‍ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം […]
Read more

എട്ട് ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത

തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പ് അധികൃതർ പറയുന്നത്. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച കണ്ണൂരും കാസർകോടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്തമഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. […]
Read more

പെട്രോൾ ഇല്ല, 100 ശതമാനം എഥനോൾ

ഡൽഹി: ഇ20 പെട്രോൾ ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം അവതരിപ്പിക്കാൻ നീക്കം. ഇതിനായി വാഹന ഇന്ധന ചട്ടങ്ങളിൽ മാറ്റംവരുത്താനാണ് ശ്രമം. ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ഇറക്കുമതി കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. അതേസമയം, ഉയർന്ന എഥനോൾ മിശ്രിതം പഴയ വാഹനങ്ങളുടെ കാര്യക്ഷമതയെയും മൈലേജിനെയും ബാധിക്കുമെന്ന ആശങ്കകളും വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്നു.
Read more

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം

ഡൽഹി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ […]
Read more

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. എന്നിരിക്കിലും കേസിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. കേസില്‍ എസ്‌ഐടി കൂടുതല്‍ വകുപ്പുകള്‍ […]
Read more

പാൽ വില വർധിച്ചേക്കും, മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനത്തിന് സാധ്യത

തിരുവനന്തപുരം: മിൽമ പാൽ വില വ‌ർധന ഇന്ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കും. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങും. വില വ‌ർധനയിൽ ധാരണയിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില […]
Read more

പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ഡൽഹി: പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 […]
Read more

കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞെന്ന് കിരൺ റിജിജു; പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ

ഡൽഹി: കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന രീതിയിൽ ശശി തരൂർ സംസാരിച്ചെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിതാ ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിന് ശേഷം പാർലമെന്റിൽ കണ്ടപ്പോൾ തരൂർ ഈ രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താൻ എന്ന് ആരും പറയില്ലെന്ന് തരൂർ ഇതിന് മറുപടി പറഞ്ഞു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെങ്കിലും തനിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്നാണ് തരൂർ അർത്ഥമാക്കിയതെന്നും കിരൺ റിജിജു അവകാശപ്പെട്ടു. കിരൺ […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; വസ്തു തർക്കവും സഹോദരന്റെ മാനസിക പീഡനവും കൊലയ്ക്ക് കാരണം: സജി

ഇടുക്കി: നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സമ്മതിച്ച് പ്രതി സജി. സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. […]
Read more

Recent News