Tag: LATEST

മലപ്പുറത്ത് സൈനികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയിൽ

മലപ്പുറം: കൂറ്റമ്പാറയില്‍ മുന്‍ സൈനികന്‍ കിണറ്റില്‍ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജോസിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.
Read more

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ ഏപ്രിൽ 29 ന് വിവാഹിതരാകുന്നു. ഏപ്രിൽ 29 ന് രാത്രി 11:13 ന് ഉള്ള ശുഭ മുഹൂർത്തത്തിൽ ആണ് വിവാഹം. ശാന്തമായ ആത്മീയ അന്തരീക്ഷത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. സ്വാഗത ചടങ്ങുകൾ മുതൽ അന്തിമ അനുഗ്രഹങ്ങൾ വരെയുള്ള ഓരോ നിമിഷവും സനാതന ധർമ്മത്തിന് അനുസൃതമായി ആണ് ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വേദിക പാരമ്പര്യത്തിന്റെ പവിത്രത പ്രതിധ്വനിക്കുന്ന രീതിയിലാണ് വിവാഹ ചടങ്ങുകൾ. വിവാഹ ചടങ്ങുകൾക്ക് ശേഷം, ആഘോഷങ്ങൾ ഹൈദരാബാദിലായിരിക്കും . […]
Read more

ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ. എല്‍പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ. കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട്ടില്‍, അലമാര. ജനല്‍പാളി, വാഷ് ബേസിന്‍, ഷവര്‍ തുടങ്ങിയവയാണ് മോഷണം പോയത്. സുല്‍ത്താന്റെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ച ഫര്‍ണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം […]
Read more

കെ. സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

പാലക്കാട്: കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി യൂത്ത് കോൺ​ഗ്രസ് നേതാവ്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സി.എം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ. സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ. സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ […]
Read more

ധനുഷ് നായകനായ കര 30ന്, ചിത്രത്തിലെ ഗാനം പുറത്ത്

ചെന്നൈ: ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് […]
Read more

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

മലയാള സിനിമയുടെ സുവർണ്ണ വർഷമായി 2026 എഴുത്തപ്പെടേണ്ടി വരും. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലു ചിത്രങ്ങളും വലിയ താരങ്ങളോ, അണിയറ പ്രവർത്തകരോ ഉള്ളവരല്ല. പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത തന്നെ ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്. കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും , ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു […]
Read more

റെക്കോർഡ് വിലയിൽനിന്ന് കൂപ്പുകുത്തി തേങ്ങവില

ചെർക്കള ∙ റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി വീണു പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമായിട്ടാണു വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി. വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു […]
Read more

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കാലാവസ്ഥയിൽ വന്ന വ്യതിയാനമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും വൈദ്യുതി ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതും ഉപഭോഗം കൂട്ടുന്നതിന് ഇടയാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാമെന്നും നിലവിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം […]
Read more

ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ടെണ്ടർ ക്രമക്കേടിൽ 397 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് പരാതി. അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം ആണ് ഹർജി നൽകിയത്. 2021നും 2023നും ഇടയിൽ ബാലാജി വൈദ്യുതിമന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലൻസ് രേഖകൾ രണ്ടാഴചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോട‌തി നിർദേശിച്ചു.
Read more

ജനനായകൻ’ മേയ് എട്ടിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

ചെന്നൈ: സെൻസർ ബോർഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് നായകനാകുന്ന ജനനായകൻ തിയേറ്ററുകളിലേക്ക്. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൂർണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം യഥാർത്ഥത്തിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് തീരുമാനിച്ചിരുന്നത്. അന്ന് 100 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടിയെങ്കിലും സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കേണ്ടി […]
Read more

Recent News