Tag: LATEST

‘കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്’; പേരറിവാളനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കോൺഗ്രസ് എംപി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ അഭിഭാഷകനായി എൻറോൾമെന്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രപതിക്ക് കത്ത് നൽകി കോൺഗ്രസ് എംപി ആർ. സുധ. കോടതികളിൽ ഹാജരാകാൻ പേരറിവാളനെ അനുവദിക്കരുതെന്നും ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിഷയം പരിഗണിക്കണമെന്നും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അഭിഭാഷകർ ആകാൻ അനുവദിക്കരുതെന്നും കത്തിൽ ആർ. സുധ കത്തിൽ പറയുന്നു. അത് ജുഡീഷ്യറിക്ക് കളങ്കമാണെന്നും ഇതിനെതിരെ സുപ്രീംകോടതി വരെ പൊരുതുമെന്നും എംപി പ്രതികരിച്ചു. […]
Read more

ഹുപ്പു ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തേക്ക് പുതിയൊരു സംവിധായകൻ കൂടി കാലെടുത്തുവെക്കുന്നു. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം എന്നീ സിനിമകളുടെ തിരക്കഥാകൃത്തും, 2023 ലെ മികച്ച ഹാസ്യ സാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. “HUPPU” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ സിനിമയുടെ പേര് ഔദ്യോഗികമായി അനൗൺസ് ചെയ്തത്. വൈകാരികമായ കുറിപ്പോടെയാണ് തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി […]
Read more

തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. 30 സെന്റിമീറ്റർ വീതമായിരിക്കും ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം […]
Read more

നിതിൻ രാജിന്റെ മരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ […]
Read more

കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ രൂക്ഷമാകുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന്‍ പക്ഷത്തെ വിമല ബിനുവിനെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രനാണ് പരാതി നൽകിയത്. മുതിർന്ന നേതാക്കളെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്നാണ് ആരോപണം ഉയരുന്നത്. ഇലക്ഷൻ 2026 വിഡിഎസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ കെ സി ചെന്നിത്തല, കെ സുധാകരൻ എന്നിവരെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്ന് പരാതിയിലെ […]
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് : സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു. 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്. കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. […]
Read more

ഉത്തർപ്രദേശിനേക്കുറിച്ച് മോദി

ലഖ്നൗ: ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, മുൻ സർക്കാരുകളുടെ കാലത്ത് ഉത്തർപ്രദേശിന്റെ മുഖമുദ്രയായിരുന്നത് കുറ്റകൃത്യങ്ങളും കാട്ടുനീതിയും ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. “ഒരുകാലത്ത് ഉത്തർപ്രദേശ് കുണ്ടും കുഴികളും നിറഞ്ഞ സ്ഥലമെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന്, രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി ഇത് മാറിയിരിക്കുന്നു. ഇന്ന് ഉത്തർപ്രദേശിൽ അഞ്ച് […]
Read more

ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 250 മരണം

Measles ബംഗ്ലാദേശ്‌ : ബംഗ്ലാദേശിനെ ആശങ്കയിലാക്കി അഞ്ചാംപനി വ്യാപനം. കുട്ടികളുൾപ്പെടെ 250 പേരാണ് രോഗംബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ഈ സാഹചര്യം ഇന്ത്യക്കും മ്യാൻമറിനും ഭീഷണിയാണെന്നും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയായ അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശ് ഇപ്പോൾ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്. ബംഗ്ലാദേശിലെ വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചകളാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാക്സിനേഷൻ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ […]
Read more

ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: 40% കടന്ന് പോളിങ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകൾ സംഘർഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഡയമണ്ട് ഹാർബറിലെ ഫൽത മണ്ഡലത്തിൽ വോട്ടിങ് മെഷീനിലെ ബിജെപിയുടെ ‘താമര’ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിക്കുകയുണ്ടായി. വോട്ടർമാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ തൃണമൂൽ […]
Read more

ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ

സൂറിച്ച്: ഫിഫ ലോകകപ്പിന് കിക്കോഫാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫുട്ബോൾ ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ നിയമമാറ്റങ്ങളുമായി ഫിഫ. ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയം കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്നതിനെതിരെയുള്ള നടപടിയാണ്. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും. ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി. കളിക്കാർ ഉപയോഗിക്കുന്ന അദൃശ്യമായ മറ […]
Read more

Recent News