Tag: LATEST

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന പുരയിലാണ് സ്‌ഫോടനം നടന്നത് നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി […]
Read more

ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം നൽകി അധികൃതർ

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഈ ആഴ്ച അവസാനം വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ ഭാഗികമായോ മേഘാവൃതം ആയിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കടൽ യാത്രികർക്ക് മുന്നറിയിപ്പ് നൽകി. കടലിൽ തിരമാലകൾ 4 മുതൽ […]
Read more

പാലിയേക്കരയില്‍ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികള്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് എം.ഡി.എം.എ.യുമായി രണ്ട് പ്രതികൾ പിടിയിൽ. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ.പി.എസ് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബാഗ്ലൂരില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ […]
Read more

തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ പത്ത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം, കുട്ടിക്ക് കടിയേറ്റ വീട്ടിൽ ഇന്നലെയും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. […]
Read more

തെയ്യം കാണാനെത്തിയ വയോധികയുടെ മാലകവർന്ന യുവതികൾ റിമാൻഡിൽ

കണ്ണൂർ: തെയ്യം കളിയാട്ട സ്ഥലത്ത് തൊഴാനെത്തിയ വൃദ്ധയുടെ അഞ്ചര പവൻ്റെ സ്വർണ മാല കവർന്ന നാലംഗ സംഘത്തിലെ രണ്ടു പേർ റിമാൻഡിൽ. കർണ്ണാടക കോലാർ ഭാരതി നഗർ സ്വദേശി നാരായണൻ്റെ മകൾ വിരാജ് പേട്ട ഇന്ദിര നഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനിത (38), വിരാജ് പേട്ട ടവർ ഗേറ്റിന് സമീപത്തെ രാമയ്യയുടെ മകൾ ആർ. ഗീത (40) എന്നിവരെയാണ് പെരിങ്ങോം എസ്. ഐ. സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. പാണപ്പുഴ പറവൂരിലെ പി.വി. രോഹിണിയുടെ […]
Read more

കനേഡിയൻ നായകന് പിന്നിൽ ബിഷ്ണോയ്

ന്യൂഡൽഹി: ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരേ ഐസിസി അന്വേഷണം നടത്തുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടൂർണമെന്റിൽ കിവീസിനെതിരായ കാനഡയുടെ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. മത്സരത്തിലെ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ ഒരു ഓവർ സംശയാസ്പദമാണ്. വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന നിർണായക വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം ലോറൻസ് ബിഷ്ണോയ് […]
Read more

ചൂട് കൂടുന്നത് പകർച്ചവ്യാധികൾക്കും കരണമാവുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ന്യൂഡൽഹി : രാജ്യത്തിൻറെ പല ഭാഗങ്ങളിലും ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് മാത്രമല്ല പകർച്ചവ്യാധികൾക്കും കാരണമാവുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വരെ ചൂട് കാരണം ഉണ്ടാവാമെന്നും പൊതുജനാരോഗ്യ പ്രശ്നമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യ ഇന്ന് ഉഷ്ണസംബന്ധമായ രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുകായാണെന്നും മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നാച്ചുറൽ റിസോർസ് ഡിഫൻസ് കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ ഹീറ്റ് ആൻഡ് കൂളിങ് ഫോറത്തിൽ സംസാരിക്കവെയാണ് […]
Read more

കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’ ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത്, പൈപ്പ് ലൈനുകളും പുതിയ കരമാര്‍ഗ്ഗങ്ങളും വഴി എണ്ണ പുറത്തെത്തിക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്നതിലുപരി, നിലവിലുള്ള സംവിധാനങ്ങളെ […]
Read more

‘ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ. പി ശശികല. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. പിന്നാലെ നിരവധി പേർ ഇവർക്ക് അഭിനന്ദനമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ശശികല രം​ഗത്ത് വന്നത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. ചിക്കന്‍ മസാല […]
Read more

മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

കോഴിക്കോട്: രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കടിച്ചനായയെ പിന്നീട് ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തുകയും ചെയിതു. കടിയേറ്റ കുട്ടിയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ […]
Read more

Recent News