Tag: LATEST

വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക കണക്ക്

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനസമയത്ത് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് റിപ്പോർട്ട്.. പൊലീസിന്റെ പ്രാഥമിക കണക്കാണിത്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാ​ഗങ്ങൾ […]
Read more

‘പ്രിയങ്കയ്ക്കേ കഴിയൂ, രാഹുൽ ​ഗാന്ധിക്ക് കഴിയില്ല’; വിവാദ പരാമർശവുമായി തേജ് പ്രതാപ് യാദവ്

പട്‌ന: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ജനശക്തി ജനതാദൾ സ്ഥാപകൻ തേജ് പ്രതാപ് യാദവ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്ത യാദവ്, പ്രിയങ്കയ്ക്ക് മാത്രമേ സഖ്യത്തെ നയിക്കാൻ കഴിയൂ എന്നും രാഹുൽഗാന്ധിക്ക് അതിന് സാധിക്കില്ലെന്നും പരിഹസിച്ചു. യാത്രകൾ നടത്തിയതുകൊണ്ടോ ബുള്ളറ്റിൽ ഇരുന്നതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ സ്വന്തം പദവി ഉപേക്ഷിച്ചതാണെന്നും ഇപ്പോൾ മറ്റൊരാൾ മുഖ്യമന്ത്രിയായെന്നും രാഹുൽ ഗാന്ധി എന്തിനാണ് ബിഹാറിലെ സീറ്റുകളേക്കുറിച്ച് […]
Read more

ചെന്നൈക്ക് വീണ്ടും തിരിച്ചടി; പരിക്കുമൂലം ആയുഷ് മാത്രേക്ക് സീസൺ നഷ്ടമായേക്കും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റർ ആയുഷ് മാത്രേക്ക് ഗുരുതര പരിക്ക്. ഇടതുകാലിലെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ താരത്തിന് ഐപിഎൽ 2026 സീസൺ നഷ്ടമായേക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴച്ച സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മികച്ച രീതിയിൽ ബാറ്റിങ് ചെയ്യുന്നതിനിടെയാണ് താരത്തിന് ഇടതു തുടയിലെ പേശിക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ടീം ഡോക്ടർ പരിശോധന നടത്തിയെങ്കിലും താരം മത്സരം തുടരുകയും വൈകാതെ തന്നെ ഔട്ട് ആവുകയും ചെയ്തു.പരിക്ക് ഭേദമാവാൻ 6 മുതൽ 12 […]
Read more

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പാകിസ്താൻ നീട്ടി

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം അനുസരിച്ച് മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. പാകിസ്താൻ 2025 ഏപ്രിൽ 24 മുതൽ ഇന്ത്യൻ വിമാനങ്ങളെ വിലക്കിയപ്പോൾ, തൊട്ടുപിന്നാലെ ഏപ്രിൽ 30 മുതൽ പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ […]
Read more

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡ്രൈ ഡേ ; സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഡ്രൈ ഡേയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡ്രൈ ഡേ പ്രഖ്യാപിച്ച […]
Read more

യുഎസ്- ഇറാൻ ചർച്ചകളിൽ അനിശ്ചിതത്വം: പാകിസ്ഥാനിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പോയെന്ന റിപ്പോർട്ടുകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. ചർച്ചകളിലെ പുരോഗതി അമേരിക്കയുടെ നിലപാടുകളിലെ മാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും ചർച്ചാ രീതികളിലെ വ്യത്യാസവുമാണ് പ്രധാന തടസ്സമായി മുൻ നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് സർക്കാരിന്റെ പെരുമാറ്റത്തിൽ ഇറാനുളള ചരിത്രപരമായ അവിശ്വാസം നിലനിൽക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു. ഇറാനുമായി ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കരാറിലെത്താൻ കഴിയില്ലെന്ന് […]
Read more

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; തീയണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്നും സംവിധാനം എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുക എന്നത് വെല്ലുവിളിയാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more

പാർട്ടിയിലെ അഭ്യൂഹങ്ങൾക്ക് വിരാമം; വിശ്വാസ വോട്ടെടുപ്പിൽ വൻ വിജയവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി

വെല്ലിങ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ലക്സണിന് പാർട്ടിയിൽ വിശ്വാസ വോട്ടെടുപ്പിൽ വൻ വിജയം. സമീപകാല അഭിപ്രായ സർവേകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതും, ലക്സണിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതും കണക്കിലെടുത്ത്, അത്തരം ചർച്ചകൾക്ക് വിരാമമിടാനാണ് താൻ സ്വയം വിശ്വാസ വോട്ടെടുപ്പ് വിളിച്ചുചേർത്തതെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലക്സണിന്റെ നേതൃത്വത്തിലുള്ള സെന്റർ-റൈറ്റ് നാഷണൽ പാർട്ടിയിലെ നിയമനിർമ്മാതാക്കളുടെ രഹസ്യയോഗത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. പതിവ് പാർലമെന്ററി യോഗങ്ങൾ ഒരു മണിക്കൂർ മാത്രം നീണ്ടുനിൽക്കാറുള്ളപ്പോൾ, ഇത്തവണത്തെ യോഗം രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. വോട്ടെടുപ്പിന് […]
Read more

വ്യോമപാത വിലക്ക് നീട്ടി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക് വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ തന്നെ നീട്ടിയേക്കും. ഇതോടെ ഒരു രാജ്യങ്ങളും വ്യോമപാത അടച്ചിടൽ ഒന്നാംവർഷത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യോമപാത അടച്ചിരുന്നു. 2025 ഏപ്രിൽ 24 മുതൽ ആണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാൻ വിലക്കിയത്. […]
Read more

കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരൻ

ടൊറന്റോ: 2022-ൽ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ കാർത്തിക് വാസുദേവ് ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചു കൊന്ന കേസിൽ കനേഡിയൻ പൗരൻ റിച്ചാർഡ് ജോനാഥൻ എഡ്വിൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ടൊറന്റോയിലെ ഒന്റാരിയോ സുപ്പീരിയർ കോടതിയാണ് തിങ്കളാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2022 ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ നടന്നത്. ടൊറന്റോയിലെ സെനെക്ക കോളേജ് വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിനെ ഷെർബോൺ മെട്രോ സ്റ്റേഷന് സമീപം വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്നു കാർത്തിക്.രണ്ടു ദിവസത്തിന് ശേഷം എലിജാ […]
Read more

Recent News