Tag: LATEST

വേദനസംഹാരികൾ കൂടിയാൽ കരളിന്റെ ആരോഗ്യം തകരാറിലാവും

ഡൽഹി: തലവേദന വന്നാലും വയറുവേദന വന്നാലുമൊക്കെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ ഡോസിലും പരിമിതമായ അളവിലുമൊക്കെ ഉപയോഗിച്ചാൽ സുരക്ഷിതവും ഫലപ്രദവുമാണിവ. അതിനുപകരം സ്വന്തം ഇഷ്ടപ്രകാരം, യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുമ്പോൾ ഡോസ് അമിതമാവുകയും പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിതോപയോഗം കരൾരോഗത്തിന് കാരണമാകുന്നതിനേക്കുറിച്ച് വ്യക്തമാക്കുകയാണ് ഒരു പഠനം. തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ aഗ്യാസ്ട്രഎൻട്രോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് മൂലം കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി […]
Read more

പേട്ട റെയിവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനതപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്തു പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു.
Read more

വെടിക്കെട്ടുപ്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം നൽകുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി. എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന്‍ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന […]
Read more

‘രാജ്യം ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരരുടെ ക്രൂരമായ പദ്ധതികളെ രാജ്യം ഒന്നിച്ചു നിന്ന് […]
Read more

വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരച്ചിൽ തുടരും’; DGP റവാഡ ചന്ദ്രശേഖർ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഇന്നത്തെ തിരച്ചിൽ നടപടികൾ നാളെയും തുടരുമെന്ന് അിദ്ദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും, ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്നും ഡിജിപി പറഞ്ഞു. […]
Read more

‘ജാതിമതഭേദമന്യേ നടത്തിയ പരിപാടി’; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിൽ പിന്തുണയുമായി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ക്ഷേത്ര കമ്മിറ്റി കണ്‍വീനർ പിന്തുണ അറിയിച്ചത്. ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് പരിപാടി നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി പറഞ്ഞു. നന്ദഗോവിന്ദത്തിലെ നവീന്‍ പഠിച്ചത് […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വല്യതോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതി​ഗതികൾ […]
Read more

വാൽപ്പാറ വാഹനാപകടം; രക്ഷപ്പെട്ട പത്ത് വയസുകാരി ആശുപത്രി വിട്ടു

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല് ദിവസം ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ […]
Read more

തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് വി. ഡി സസതീശൻ

ത‍ൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ പറയുന്നില്ല. എന്നാൽ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഇത്തരം കാര്യങ്ങൾ നടത്താൻ. ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും വി. ഡി സതീശൻ പ്രതികരിച്ചു. അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണമെന്നും പുറ്റിങ്ങൽ […]
Read more

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, സർക്കാർ പറയുന്നത് അനുസരിക്കും; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. സർക്കാരും ജനങ്ങളും എന്താണോ പറയുന്നത് അതനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപൂർവം പൂരം നടത്താനുള്ള സാഹചര്യം അല്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുപിടിക്കാനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ പൂർണ്ണശ്രദ്ധയെന്നും കെ ഗിരീഷ് കുമാർ കൂട്ടിച്ചേർത്തു. മാത്രമല്ല തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് […]
Read more

Recent News