Tag: LATEST

ഗുജറാത്ത് ടൈറ്റൻസ് താരം കാഗിസോ റബാദ പുകവലിച്ചോ ? ചർച്ചകൾക്ക് വഴിയൊരുക്കി വീഡിയോ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ പുകവലിക്കുന്നതായി സംശയിക്കുന്ന വീഡിയോ പുറത്ത്. ടീം ഹോട്ടലിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ ഐപിഎല്ലിനെ ചുറ്റിപറ്റി വിവാദവും ഉടലെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ കാഗിസോ റബാദയോട് മുഖ്യസാമ്യമുള്ള ഒരാൾ പുകവലിക്കുന്നതാണ് ഉള്ളത്. ഗുജറാത്ത് ടൈറ്റൻസിന്റെ ട്രെയിനിങ് കിറ്റാണ് പുകവലിക്കുന്ന ആൾ ധരിച്ചിരിക്കുന്നത്. ഇതേ കിറ്റ് ധരിച്ചിരിക്കുന്ന മറ്റു ചിലരെയും ദൃശ്യങ്ങളിൽ കാണാം. ദൃശ്യത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇത് […]
Read more

പാർട്ടി നേതൃത്വം ഫണ്ട് തന്നില്ല; കടം വാങ്ങി പ്രചാരണം നടത്തി ടിവികെ സ്ഥാനാർത്ഥികൾ

ചെന്നൈ: ടിവികെ സ്ഥാനാർത്ഥികൾക്ക് ഏറെ സാമ്പത്തിക പ്രതിസന്ധി നിറഞ്ഞതായിരുന്നു പ്രചാരണ ദിവസങ്ങൾ. പാർട്ടി നേതൃത്വത്തിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലുമായിരുന്നു മിക്ക സ്ഥാനാർത്ഥികളും പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും ഏറെ പ്രകടമായിരുന്നു. ചെന്നൈ റോയപുരത്തെ ടിവികെ സ്ഥാനാർത്ഥിയായ കെ.വി വിജയ് ദാമുവിനടക്കം പാർട്ടി നേതൃത്വം ഫണ്ട് നൽകിയില്ല. നടൻ വിജയുടെ ആരധകക്കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രാദേശിക ഭാരവാഹി ആയിരുന്നു ദാമു. ടിവികെ രൂപീകരിച്ചപ്പോൾ ദാമുവിനും പദവി ലഭിച്ചു. […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 […]
Read more

പോടാ പുല്ലേ പോലീസേ, കാക്കിയിട്ടൊരു ഗുണ്ടകളെ ; മുദ്രാവാക്യം വിളിച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: ബിജെപി മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. വട്ടിയൂർക്കാവിലുണ്ടായ ബിജെപി സിപിഎം സംഘർഷത്തിന് പിന്നാലെ ആയിരുന്നു പൊലീസിനെതിരായ പ്രതിഷേധം. ‘പോടാ പുല്ലേ പോലീസേ, കാക്കിയിട്ടൊരു ഗുണ്ടകളെ , കാക്കിയിട്ട തെമ്മാടികളേ, പിണറായിയുടെ തെമ്മാടികളേ’ എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം . ഇത് ശ്രീലേഖയും ഏറ്റുപിടിച്ചു . കേരളാ പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആർ. […]
Read more

പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, […]
Read more

ഹോർമുസിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ

ടെഹ്‌റാൻ: ഹോർമുസിൽ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ചരക്കുകപ്പലിനു നേരെ ഇറാന്റെ സായുധ വിഭാഗമായ ഐആർജിസി വെടിയുതിർത്തത്. വെടിവെപ്പിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ ഗൺബോട്ടുകളിൽ നിന്നാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായതെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്. യാതൊരുവിധത്തിലുള്ള മുന്നറിയിപ്പും ഇല്ലാതെയാണ് ഗൺബോട്ടുകളിൽനിന്നും വെടിയുതിർത്തതെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. എന്നാൽ ഏതു രാജ്യത്തിൻറെ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി […]
Read more

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ

തൃശൂർ: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ […]
Read more

മോദിക്കെതിരായ തീവ്രവാദി പരാമർശം; മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. ഖർ​ഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ മല്ലികാർജുൻ ഖർ​ഗെ വാർത്താസമ്മേളനത്തിലാണ് മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. പിന്നാലെ മാധ്യമപ്രവർത്തകർ തുചർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ […]
Read more

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ (85)ആശുപത്രിയില്‍. രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാര്‍. ഈ മാസം ആദ്യവാരം […]
Read more

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ചെന്നൈ / കൊൽക്കത്ത: തമിഴ്നാടും ബം​ഗാളും നാളെ പോളിങ് ബൂത്തിലേക്ക്. തമിഴ്നാട് പൂർണമായും ബംഗാളിലെ പകുതി പേരും നാളെ ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തും. ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി, എൻ.ഡി.എ, നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ, വി.കെ ശശികല-എസ് രാംദോസ് പക്ഷം നയിക്കുന്ന മുന്നണി എന്നിവർ അവസാനലാപ്പിലും വാശിയേറിയ പ്രചാരണമാണ് നയിച്ചത്. ടി.വി.കെ നേതാവ് വിജയ് ചെന്നൈയിൽ റോഡ് ഷോ നടത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി […]
Read more

Recent News