Tag: LATEST

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഫർമാനെതിരെ കേസെടുക്കാൻ നിർദേശം

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ ഭർത്താവ് ഫർമാനെതിരെ പോക്സോ പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയെന്ന് പരാതിക്കാരൻ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ പറഞ്ഞു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരൻ. എന്തുകൊണ്ട് അറസ്റ്റ് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി […]
Read more

തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം. ദണ്ഡപാണി അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് […]
Read more

വെടിക്കെട്ടുപുര ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശ്ശൂർ: വെടിക്കെട്ടുപുര അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക. അപകടത്തില്‍ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. നേരത്തെ സംസ്ഥാന സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നല്‍കും. സിഎംആര്‍ഡിഎഫില്‍ നിന്നും 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം […]
Read more

വാൽപ്പാറ അപകടം; ഡ്രൈവർ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനിലയിൽ പുരോഗതി

മലപ്പുറം: വാൽപ്പാറ വാഹാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മറ്റും. വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിൽസിച്ചിരുന്നത്. നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. ഇവരുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്നും വാടകക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് […]
Read more

ശ്രീകൃഷ്‌ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറന്റുകൾക്കെതിരെ പരാതി നൽകി ബിജെപി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചുള്ള മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി കത്ത് നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഇന്റ്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്ടർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം ഈ റസ്റ്റോറന്റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ സ്രോതസ്സും അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. […]
Read more

ജനങ്ങളോട് ക്ഷമ ചോദിക്കുന്നു, ട്രംപിനെ ഭരണത്തിലെത്തിച്ചത് തെറ്റായി പോയെന്ന് ടക്കര്‍ കാള്‍സണ്‍

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വീണ്ടും ഭരണത്തിലെത്തിച്ചതിൽ വേദനയുണ്ടെന്ന് ട്രംപിന്റെ അടുത്ത അനുയായിയും യുഎസ് ഇന്‍ഫ്ളുവന്‍സറുമായ ടക്കര്‍ കാള്‍സണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച ടക്കര്‍ കാള്‍സണ്‍ ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ട്രംപിന്റെ മാഗാ കൂട്ടായ്മയുടെ മുന്‍നിരക്കാരില്‍ ഒരാളായ കാള്‍സണ്‍ പരസ്യമായി ജനങ്ങളോട് ക്ഷമ ചോദിച്ചത്. അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകളെ ദീര്‍ഘകാലമായി എതിര്‍ക്കുന്ന കാള്‍സണ്‍ ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഴ്ചകളായി ട്രംപിനോടും […]
Read more

മമതാ ബാനർജിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ നടത്തിയതിനെചൊല്ലി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം. ഇത്തരം പ്രവൃത്തികളിലൂടെ ഒരു മുഖ്യമന്ത്രിക്ക് ജനാധിപത്യം തകർക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ‘ഇത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിലുള്ള ഒരു തർക്കമല്ല. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള […]
Read more

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജണുകളിലും പ്രോജക്ടുകളിലുമായി 668 ഒഴിവുകളുണ്ട്. പവർഗ്രിഡിന്റെ സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ലിമിറ്റഡിന്റെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ /ഐ.ടി.ഐ യോഗ്യത ഉള്ളവർക്കാണ് അവസരം. ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള […]
Read more

ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന. പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എപാമിനോണ്ടാസ് എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ യുഎഇലെ ജബൽ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ […]
Read more

ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്ത് കരടികളെത്തി. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. വീട്ടുമുറ്റത്തേക്ക് കടുവകള്‍ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും […]
Read more

Recent News