Tag: LATEST

ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡെൻമാർക്കിൽ വലിയ അപകടം

കോപ്പൻഹേഗ്: ഡെൻമാർക്കിൽ വനമേഖലയിൽ റെയിൽ പാളത്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോപ്പൻഹേഗിലാണ് അപകടം.എതിർദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴായ്ച്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു അപകടം. ഹില്ലേറോഡ്, കാഗറപ്പ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ സംഭവിച്ച അപകടം ആയതുകൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ട്രെയ്‌നിനുളിൽ ആരും കുടിങ്ങിയിട്ടില്ലെന്നും എല്ലാവരെയും […]
Read more

‘നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ’; ലോക പുസ്തക ദിനത്തിൽ പുസ്തകവുമായി കെ.സി വേണുഗോപാൽ

ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ പുതിയ പുസ്തകം സമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. ‘നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം അദ്ദേഹത്തിന്റെ ദീർഘകാല പാർലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. മാത്രമല്ല കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, […]
Read more

ബാങ്കിങ്‌ ഇടപാടുകൾക്ക് വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി യു.എ.ഇ

അബുദാബി: ബാങ്കിങ്‌ ഇടപാടുകൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. തട്ടിപ്പു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നീക്കം. യു.എ.ഇയിലെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക സേവനങ്ങൾക്കായോ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനോ വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസാജിങ് ആപ്പുകൾ ഇനി മുതൽ ഉപയോഗിക്കരുതെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച പ്രത്യേക നിർദേശവും പുറത്തിറക്കി. വാട്സാപ്പ് വഴി വ്യക്തഗതവിവരങ്ങൾ പങ്കുവെക്കുമ്പോൾ തട്ടിപ്പുകാർക്കും ഹാക്കർമാർക്കും വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് […]
Read more

ജയസൂര്യയുടെ മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു

കൊച്ചി : മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ് – ജയസൂര്യ ചിത്രം ‘മായൻ – ചാപ്റ്റർ 1’ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു. മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്‌നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന […]
Read more

സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 നു ശേഷം കൊല്ലം ,പാലക്കാട് ജില്ലകളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. 2024 നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. കടുത്ത ചൂട് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണ […]
Read more

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് […]
Read more

കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ ആണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്തു ഉഷ്‌ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് , കൊല്ലം തൃശൂർ ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് മുകളിൽ ഉയരുകയും സാധാരണ നിലയിലേക്കാൾ നാലര ഡിഗ്രിയിലധികം വ്യതിയാനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് […]
Read more

വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ നിലവിൽ റീട്ടെയിൽ വിലയിൽ മാറ്റംവരുത്തിയിട്ടില്ലെങ്കിലും എണ്ണ ശുദ്ധീകരണ കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില കുതിച്ചുയരാൻ […]
Read more

പി.എ. സുരേഷ് ബാബു ഭാവിനി ഡയറക്ടർ

ചെന്നൈ: ആണവോർജ വകുപ്പിനു കീഴിൽ കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ നിർമാണ, നടത്തിപ്പു ചുമതല 2003-ൽ സ്ഥാപിതമായ ഭാവിനിക്കാണ്. ആണവോർജ മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം […]
Read more

തൃശ്ശൂർപൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിന്റെ പൊലിമ കുറച്ച് നടത്തും. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും മാറ്റുക. സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിന്റെ […]
Read more

Recent News