കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജണുകളിലും പ്രോജക്ടുകളിലുമായി 668 ഒഴിവുകളുണ്ട്. പവർഗ്രിഡിന്റെ സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ലിമിറ്റഡിന്റെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ /ഐ.ടി.ഐ യോഗ്യത ഉള്ളവർക്കാണ് അവസരം. ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി മെയ് 11 ആണ്.
Related Posts
പ്രതിമാസം സ്റ്റൈപ്പെൻഡ് ആയി 1.5 ലക്ഷം രൂപ നേടാം; ആർ.ബി.ഐ.യിൽ യങ് പ്രൊഫഷണൽസ് ആവാൻ അവസരം
ഇക്കണോമിക്സ്, ഫിനാൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മുൻനിര വിജ്ഞാന-നൈപുണി മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ…
വ്യോമസേനയിൽ അഗ്നിവീർ; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം
എയർഫോഴ്സിൽ അഗ്നിവിർ റിക്രൂട്ട്മെന്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ…
ഐ.വി.ആർ.ഐ. പി.ജി. ഡിപ്ലോമ കോഴ്സുകൾ; വെറ്ററിനറി മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ അപേക്ഷിക്കാം
കന്നുകാലി-മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ പ്രായോഗിക നൈപുണിയും കരിയർ വളർച്ചയും ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദധാരികൾക്ക്, രാജ്യത്തെ പ്രമുഖ വെറ്ററിനറി ഗവേഷണ സ്ഥാപനവും…
