ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്

ഡൽഹി: ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്. അതോടൊപ്പം തന്നെ ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വാതന്ത്രമാക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാവണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാത്രമല്ല മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം വളരെ ദുരിതങ്ങൾ ഉണ്ടായെന്നും ആഗോള ഊർജ്ജ വിതരണം തടസ്സപ്പെട്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ കരാറിൽ എത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. അതേസമയം എൽപിജി പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കിൽ ഹോർമുസ് എത്രയും പെട്ടന്നുതന്നെ സാധാരണ നിലയിൽ ആവണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *