ജോർദാനെതിരായ മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ

ഡാലസ്: ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോർദാൻ ആണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ആദ്യ കളിയിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു മത്സരത്തിൽ പിറന്നത്. രണ്ടാം മത്സരത്തിൽ മെസിയുടെ തന്നെ ഇരട്ട ഗോളിലാണ് അർജന്റീന തകർത്തത്.
ആദ്യ രണ്ട് കളികളിൽ അഞ്ച് ഗോളുകളോടെ തിളങ്ങിയ മെസി ഇല്ലാതെ തങ്ങളുടെ മൂന്നാം മത്സരത്തിനായി അർജന്റീന ഇറങ്ങുമ്പോൾ സ്കലോണി എന്തൊക്കെ തന്ത്രങ്ങളാണ് മെനയാൻ പോകുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മെസിക്ക് പകരമാ ആരാണ് ആദ്യ ഇലവനിൽ ഇടം പിടിക്കാൻ പോകുന്നതെന്ന് സ്കലോണി വെളിപ്പെടുത്തിയിട്ടില്ല. നിക്കോ പാസ് ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നും ഇപ്പോർട്ടുകളുണ്ട്. അതേസമയം നോക്കൗട്ട് റൗണ്ടിൽ കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ. സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് പുറത്തായതോടെ ഗ്രൂപ്പിൽ നിന്നും കേപ് വർദെ നോക്കൗട്ടിലേക്ക് ഇടം പിടിക്കുകിയയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *