ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്ന് വിടുമെന്നാണ് തീരുമാനം. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ വെള്ളമാണ് മുല്ലപ്പെരിയാറി൮ന്റെ ഷട്ടർ തുറക്കുന്നതിലൂടെ ലഭ്യമാക്കുക. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലേറെ വൈകിയാണ് ഷട്ടർ തുറക്കുന്നത്. ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള മന്ത്രിതലത്തിലെ ആദ്യ മുല്ലപ്പെരിയാർ സന്ദർശനമാണിത്.
Related Posts
സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം: സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ…
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴ കനത്ത്…
സൈബർ ആക്രമണം നേരിടുന്നു; നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ
തിരുവനന്തപുരം: താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് എംഎൽഎ ഫാത്തിമ തെഹ്ലിയ. ആർക്കും എന്തും പറയാൻ കഴിയുന്ന…
