മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്ന് വിടുമെന്നാണ് തീരുമാനം. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ വെള്ളമാണ് മുല്ലപ്പെരിയാറി൮ന്റെ ഷട്ടർ തുറക്കുന്നതിലൂടെ ലഭ്യമാക്കുക. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലേറെ വൈകിയാണ് ഷട്ടർ തുറക്കുന്നത്. ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള മന്ത്രിതലത്തിലെ ആദ്യ മുല്ലപ്പെരിയാർ സന്ദർശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *