Author: Anju Jolly Alex

അമ്മയുടെ ജനറല്‍ബോഡി യോഗം ദിവസങ്ങൾക്കുള്ളിൽ; വാര്‍ഷിക റിപ്പോര്‍ട്ട് തയാറായില്ല

കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാര്‍ഷിക റിപ്പോര്‍ട്ട് ഇതുവരെ തയാറായിട്ടില്ല. ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ബൈലോ. സംഘടനയുടെ വരവ് ചെലവ് കണക്കുകളും നടത്താന്‍ പോകുന്ന പദ്ധതികളുടെ വിശദീകരണവും ഉള്‍പ്പെടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണം. ഇതാണ് ബൈലോയില്‍ പറയുന്ന കാര്യം. ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. […]
Read more

പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല; പിണറായി വിജയൻ

തിരുവനന്തപുരം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. എന്നാൽ പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മകുമാർ ആത്മകഥ എഴുതട്ടെയെന്നും അതിലൊന്നും ഒരു തടസവും ഇല്ലെന്നും […]
Read more

കൻ്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാതെ മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ വെച്ചാണ് കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞ് തന്നില്ലെന്ന് പിണറായി പറഞ്ഞത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദഹം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ ആകാവുന്ന അത്രയും വേഗത്തിൽ […]
Read more

നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് CPIM രീതിയല്ല; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും തന്നെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും എന്നാൽ അത് നടക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തന്നെയും പിണറായിയെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്നും എം. വി ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം മേഖല റിപ്പോര്‍ട്ടിങ്ങിലാണ് എം. വി ഗോവിന്ദന്റെ പരാമര്‍ശം വന്നത്. സെക്രട്ടറിയറ്റ് പുന:സംഘടിപ്പിക്കുമെന്നതും ആലോചനയില്‍ ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്ന പ്രചാരണം തെറ്റാണ്. നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് സിപിഐഎം […]
Read more

പ്രിയദർശിനി സൗജന്യ യാത്ര; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി- കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായി. സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ […]
Read more

എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം. വി ഗോവിന്ദ വാര്യര്‍ തങ്ങളെ വിട്ടു പോയെന്ന് പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യര്‍ എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചു.
Read more

സാധ്യതകൾ മങ്ങുന്നു; കോണ്‍ഗ്രസ്- സിപിഐഎം സഖ്യ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ്- സിപിഐഎം ബന്ധത്തിൽ വിള്ളൽ വീഴുന്നു. ഇരുപാര്‍ട്ടികളും നടത്താനിരുന്ന സഖ്യ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. അടുത്ത യോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇരുപാര്‍ട്ടികള്‍ക്കിടയിലും നിലനില്‍ക്കുന്ന ശീതയുദ്ധം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന് ജൂണ്‍ എട്ടിലെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങുകയാണ്. […]
Read more

ശബരിമല യുവതീ പ്രവേശനം; വെളിപ്പെടുത്തലുമായി എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് ഇതിന് ചരട് വലിച്ചതെന്നും പത്മകുമാർ വെളിപ്പെടുത്തുകയുണ്ടായി. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നാണ് എ. പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത […]
Read more

‘കോൺഗ്രസിൻ്റെ പിന്തുണ കൊണ്ട് പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം’; കെ.സി വേണുഗോപാൽ

തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം എന്തിനാണ് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്ന് കെ. സി വേണുഗോപാൽ എംപി. കേരളത്തിനു പുറത്ത് കോൺഗ്രസിൻ്റെ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ തയ്യാറായത് സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ്. സി.പി.എമ്മിൻ്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം സങ്കുചിത കാഴ്ചപ്പാട് മാത്രമാണ്. കേരളത്തിലെ ദയനീയ പരാജയത്തിൻെറ കാരണങ്ങൾ വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിര കയറാൻ നിന്നാൽ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും […]
Read more

സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് ഇതിന് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ മഴയിലും കുറവുണ്ടാവും. അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയന്‍ […]
Read more

Recent News