Author: Anju Jolly Alex

ചാത്തന്നൂരിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ മൂന്നം​ഗ കമ്മീഷനെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി എല്‍. കെ ശ്രീദേവി ചെയര്‍മാനായ കമ്മീഷനാണ് പരാജയം അന്വേഷിക്കുക. എല്‍.കെ ശ്രീദേവിക്ക് പുറമേ ജി. ആര്‍ കൃഷ്ണകുമാര്‍, എം. സുജയ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും ചാത്തന്നൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടതാണ് അന്വേഷിക്കുക.15 ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിസിക്ക് സമര്‍പ്പിക്കും. തുടർന്ന് റിപ്പോര്‍ട്ട് ഡിസിസി കെപിസിസിക്ക് കൈമാറും. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി മറ്റൊരു സമിതിയെ […]
Read more

ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി യുവതി

ഹൈദരബാദ്: ഉറക്കമില്ലായ്മ രൂക്ഷമായതിനെ തുടർന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൈകളിൽ പിടിച്ചുകൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപൂരിൽ മയൂരി നഗറിലെ ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ ആറാം നിലയിൽ താമസിച്ചിരുന്ന 37 വയസ്സുകാരിയായ ഇഷ സാഹു എന്ന യുവതിയാണ് ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തിനിടയിൽ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറി താഴേക്ക് വീണ കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം നടന്നയുടൻ തന്നെ അപ്പാർട്ട്‌മെന്റിലെ താമസക്കാരും അടിയന്തര രക്ഷാപ്രവർത്തകരും ഓടിയെത്തി […]
Read more

16കാരി പീഡനത്തിനിരയായ സംഭവം; അമ്മയുടെ സുഹൃത്ത് സ്നേഹക്കായി അന്വേഷണം

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]
Read more

ടി.കെ ഗോവിന്ദൻ എംഎൽഎക്ക്‌ വധഭീഷണി

കണ്ണൂർ: യു.ഡി.എഫ് പിന്തുണയോടെ കണ്ണൂർ തളിപ്പറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ച ടി.കെ ഗോവിന്ദൻ എംഎൽഎക്ക്‌ വധഭീഷണി. മൊബൈൽ ഫോണിലൂടെയാണ് ഭീഷണിയെത്തിയത്. വെള്ളിയാഴ്ച മന്ത്രി സണ്ണി ജോസഫിനൊപ്പം കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഭീഷണിയുണ്ടായത്. എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫ് പി.വി ജയനാണ് ഫോണെടുത്തത്. ‘ഒരിക്കൽ മുന്നറിയിപ്പ് തന്നതാണെന്നും ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ലെന്നും, ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു ഭീഷണി. അശ്ലീലവാക്കുകളും ഉപയോഗിച്ചു. ഫോൺ നമ്പർ തിരുവമ്പാടിയിലുള്ള ആളുടെതാണെന്ന് പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും ഇതുപോലെ ഭീഷണി വന്നതായി […]
Read more

കോൺഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കാനെന്ന് പിണറായി വിജയൻ

മലപ്പുറം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻഡ്യാ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് കോൺ​ഗ്രസുമായി സഹകരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇടതു പക്ഷം ഇൻഡ്യാ മുന്നണിയുടെ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. അധികാരത്തിന് വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇൻഡ്യാ മുന്നണിയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനം. […]
Read more

ബീഹാറിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

പാട്ന: ബീഹാറിൽ പാലത്തിന് പിന്നാലെ മൊബൈൽ ടവറും മോഷണം പോയിരിക്കുന്നു. ബിഹാറിലെ ബക്സർ ജില്ലയിൽ ഡുമ്രാവോൺ പ്രദേശത്താണ് അത്യപൂർവമായ മോഷണക്കേസ് നടന്നത്. 132 അടി ഉയരമുള്ള ടവറാണ് മോഷ്ടാക്കൾ പൊളിച്ചു കടത്തിയത്. ടവറിനൊപ്പം ഉണ്ടായിരുന്ന ജനറേറ്ററും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു. കുറച്ചു മാസമായി ടവർ പ്രവർത്തന രഹിതമായിരുന്നു. 132 അടി ഉയരമുള്ള മൊബൈൽ ടവറും 15 കെവിഎ ശേഷിയുള്ള ജനറേറ്ററും ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങൾ മോഷണം പോയതായാണ് റിപ്പോർട്ട്. ജിടിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടവർ ആണ് മോഷണം […]
Read more

സർക്കാരിന്റെ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസ്

തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺ​ഗ്രസിൽ കടുത്ത അതൃപ്തി. മുഖ്യമന്ത്രി ഏകപക്ഷീയമായി നിയമനങ്ങൾ നടത്തിയെന്ന പരാതിയാണ് ഉയരുന്നത്. മന്ത്രിമാർ അറിയാതെയാണ് ഹൈക്കോടതി അഭിഭാഷക നിയമനങ്ങൾ നടന്നതെന്നും വിമർശനമുണ്ട്. അഭിഭാഷക നിയമനം ചർച്ച ചെയ്തിട്ടില്ലെന്നാണ് പരാതി. ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ അനഭിമതർ കടന്നുകൂടിയതായും ആരോപണമുണ്ട്. ദേവസ്വം പ്ലീഡറുടെ നിയമനം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് വിമർശനം. വിഷയത്തിൽ നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസും രം​ഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്സ് […]
Read more

സൗജന്യയാത്ര; ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി KSRTC

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നുമാണ് നിർദേശം. അതേസമയം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. ബാങ്ക് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി. എസ് പ്രശാന്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ് പ്രശാന്തിന് നോട്ടീസ് നൽകി പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് അയച്ചത്. ഈ മാസം 18ന് മുമ്പ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ചയോ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് നീക്കം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 2025 ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തിലാണ് […]
Read more

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന. വിരമിക്കൽ പ്രായം ഉയർത്തൽ വിസ്മയം ഇത്തവണയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വിരമിക്കൽ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല. ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റിൽ പരി​ഗണിക്കാനിടയില്ല. മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ​ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത.
Read more

Recent News