കണ്ണൂർ: യു.ഡി.എഫ് പിന്തുണയോടെ കണ്ണൂർ തളിപ്പറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ച ടി.കെ ഗോവിന്ദൻ എംഎൽഎക്ക് വധഭീഷണി. മൊബൈൽ ഫോണിലൂടെയാണ് ഭീഷണിയെത്തിയത്. വെള്ളിയാഴ്ച മന്ത്രി സണ്ണി ജോസഫിനൊപ്പം കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഭീഷണിയുണ്ടായത്. എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫ് പി.വി ജയനാണ് ഫോണെടുത്തത്.
‘ഒരിക്കൽ മുന്നറിയിപ്പ് തന്നതാണെന്നും ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ലെന്നും, ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു ഭീഷണി. അശ്ലീലവാക്കുകളും ഉപയോഗിച്ചു. ഫോൺ നമ്പർ തിരുവമ്പാടിയിലുള്ള ആളുടെതാണെന്ന് പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും ഇതുപോലെ ഭീഷണി വന്നതായി പേഴ്‌സണൽ സ്റ്റാഫ് പി.വി ജയൻ പറഞ്ഞിരുന്നു. പി.വി.ജയന്റെ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
