Author: Anju Jolly Alex

മൂന്ന് മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 24 മണിക്കൂറിനുള്ളിൽ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങളാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ജൂൺ 10, 11 തീയതികളിലായാണ് വിക്ഷേപണം നടന്നത്. രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ നേവൽ ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ച് (NASM-MR) എന്ന മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്. ഐസിബിഎം (ICBM) അഥവാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ തകർക്കാൻ […]
Read more

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഒപ്പ് വെയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ സമാധാന കരാറിൽ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് എക്‌സിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടികളിൽ ധാരണയിലെത്തിയെന്നാണ് യുഎസ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. യുദ്ധത്തിൽ ജേതാവ് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രായേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. ജനീവയിൽ വെച്ച് യുഎസ് […]
Read more

ഇംഗ്ലണ്ട് ഫുട്‌ബോൾ താരങ്ങളുടെ ബൂട്ട് മോഷണം പോയി

വാഷിംങ്ടൺ: അമേരിക്കയിൽ ലോകകപ്പ് ഫുട്‌ബോളിനായെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോൾ താരങ്ങൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബൂട്ടടക്കം ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി. താരങ്ങളുടെ ബൂട്ടുകൾ അടക്കം മോഷണം പോയത് ടീമിന്റെ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകളെ ബാധിച്ചു. ഫ്‌ളോറിഡയിലെ ടീമിന്റെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്ന് മിസ്സോറിയിലെ സോക്കർ വില്ലേജിലുള്ള പരിശീലന ക്യാമ്പിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. കളിക്കാരുടെ ബൂട്ടുകളും ഔദ്യോഗിക ടൂർണമെന്റ് ബോളുകളും പരിശീലന ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാൻസാസ് സിറ്റി […]
Read more

യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകളുടെ സുരക്ഷ വർധിപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നിൽക്കേ, ഇറാനില്‍ നിന്നും പുതിയ വാര്‍ത്ത വരികയാണ്. ആണവപദ്ധതിയുടെ ഭാഗമായി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം യുഎസ് സൈന്യം പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, അതിന്റെ സുരക്ഷ അപകടകരമാം വിധം വർധിപ്പിച്ചിരിക്കുകയാണ് ഇറാൻ. യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകള്‍ ഇറാന്‍ അടച്ചുപൂട്ടുകയും അവിടെ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും സ്ഥാപിക്കുകയും ചെയ്തു. ഇവിടെയുള്ള തുരങ്കങ്ങള്‍ തകര്‍ക്കുകയും പ്രവേശന കവാടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കെണിയൊരുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാനും […]
Read more

വീണ്ടും തിരിച്ചടി; മുതിർന്ന ടിഎംസി നേതാവ് സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്ത്

കൊല്‍ക്കത്ത: ദിവസം കഴിയുന്തോറും തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക് നീങ്ങി. തൃണമൂലിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ് ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ ചർച്ചകളുടെ ഭാഗമായി. നേരത്തെ മമത ബാനർജിക്കെതിരെ രംഗത്ത് […]
Read more

ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ […]
Read more

തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി

മലപ്പുറം: യൂട്യൂബറും ഓണ്‍ലൈന്‍ ഗെയിമറുമായ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തെ മയക്കുമരുന്ന് മുക്തമാക്കണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പലരും ഇപ്പോള്‍ ലഹരി ഉപേക്ഷിച്ച് വരുന്നുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പോക്‌സോ, ലഹരി ആരോപണങ്ങളില്‍ അഭിഭാഷകന്‍ പരാതി നല്‍കിയതിന് പിന്നാലെ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. […]
Read more

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശി മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശ്ശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ […]
Read more

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പിളർത്താൻ ബിജെപി നീക്കം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനെ പിളർത്താൻ ബിജെപി നീക്കമെന്ന് സൂചന. ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ ഒമ്പത് എംപിമാരിൽ ആറ് പേരെ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേന എംപിമാരിൽ ചിലർ ഷിൻഡെ വിഭാഗവുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളുൾപ്പെടെ പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്‌കരിക്കുന്നതെന്നാണ് സൂചന. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ഒമ്പത് എംപിമാരാണ് ഉള്ളത്. ഏക്‌നാഥ് ഷിൻഡെയ്ക്ക് ഏഴുപേരും. ഇതിൽ ഉദ്ധവ് താക്കറെ വിഭാഗത്തിലുള്ള […]
Read more

സൗജന്യ ബസ് യാത്ര; ഉദ്ഘാടന ​ദിവസം ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകൾ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും ബസ് ഓടിക്കുക. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയാണ് ബസ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. ഉദ്ഘാടന ബസിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്. സൗജന്യ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന് […]
Read more

Recent News