ബിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം; നിരവധി രോഗികൾ മരിച്ചു
ന്യൂഡൽഹി : ബീഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി രോഗികൾ മരിച്ചു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഐ.സി.യുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. ഡൽഹി മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ […]
Read more

