കിരീടനേട്ടം; നിയന്ത്രണങ്ങൾ ലംഘിച്ച 75 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026 ഐപിഎൽ സീസണിലും കിരീടം നിലനിർത്തിയതിന് പിന്നാലെ ഉണ്ടായ ആഘോഷ പരിപാടികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് 75 വാഹനങ്ങൾ പിടിച്ചെടുത്തു. ആഘോഷങ്ങൾ അതിര് കടക്കാതിരിക്കാൻ സിറ്റി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്‌ഡുകളിലൂടെ വാഹനങ്ങൾ പിടിച്ചെടുത്തത്.

ഗുജറാത്ത് ടൈറ്റൻസ് – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് മുന്നോടിയായി മുൻ വർഷങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത നിർദേശങ്ങൾ നൽകിയിരുന്നു. കൂടാതെ ഘോഷയാത്രകൾ, പടക്കം പൊട്ടിച്ച് കൊണ്ടുള്ള ആഘോഷങ്ങൾ, മറ്റ് പൊതു ആഘോഷങ്ങൾ എന്നിവയ്ക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, ഇവയൊക്കെ കാറ്റിൽ പറത്തികൊണ്ട് ആർസിബി കിരീടം നേടിയതിന് ശേഷം ആരാധകർ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. നിയമലംഘന സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പൊലീസ് പ്രധാന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *