Author: Anju Jolly Alex

‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പുകൾക്ക് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഖ്യത്തിലും വിള്ളലുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യോഗം വിളിച്ച കാര്യം അറിയിച്ചത്. അതേസമയം തമിഴ്‌നാട്ടിൽ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഡി.എം.കെ. യോഗത്തിൽ പങ്കെടുക്കില്ല. ടി.വി.കെ.യെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും പൊതു അഭിപ്രായം […]
Read more

എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാ​ഗതാർഹം; സുരേഷ് ഗോപി

തൃശ്ശൂ‍ർ: കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത്. അതിൽ സന്തോഷമുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. അനുയോജ്യമായ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും സുരേഷ്​ ​ഗോപി പറ‍ഞ്ഞു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. […]
Read more

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ചേരും

കൊച്ചി: താര സംഘടനയായ അമ്മയിൽ തർക്കം തുടരുന്നതിനിടയിൽ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും കമ്മിറ്റിയിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റി നിർണായകമാണ്. പരസ്യ പ്രതികരണത്തിൽ അംഗങ്ങളുടെ വിലക്ക് തുടരുകയാണ്. അൻസിബയെ കേൾക്കാനായി സംഘടന നൽകിയ തീയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അൻസിബ. ഈ മാസം 21 നു അമ്മ ജനറൽ […]
Read more

സഭയുടെ മര്യാ​ദ എല്ലാവരും പാലിക്കണം; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്നും ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും. ചട്ടം പഠിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് സ്പീക്കർ പ്രത്യേക റൂംളിംഗ് നൽകുന്നത്. ഇന്നലെ തുടക്കം ആയതിനാൽ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടുവെന്നും ചെയറിന് മുഖം മറച്ച് നിൽക്കുകയും […]
Read more

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; വീഴ്ച്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. രോഗികളുടെ പരിചരണത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറും. ശേഷം തുടർനടപടികൾ ഉണ്ടാകും. കാലിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല പുഴുവിനെ കണ്ടെത്തിയത്. മറിച്ച് അതിന് പുറം ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മുറിവിന് ചുറ്റും വൃത്തിയാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും […]
Read more

തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സി. ജോസഫ് വിജയ് നടത്തിയ ആദ്യ ബഹുജന റാലി തൃച്ചിയിൽ ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം ഏറ്റെടുത്ത ശേഷം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത വിജയ്, പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളെ പൂർണ്ണമായും തള്ളി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ ‘മുഖ്യ സേവകൻ’ ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ൽ എം.ജി.ആർ. പോലും നേടാത്ത […]
Read more

MSC കപ്പലിലെ നാവികർക്കെതിരായ അന്വേഷണം; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: എംഎസ് സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തിൽ കേന്ദ്ര ഷിപ്പിങ് ഡയറക്ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നാവികർക്കെതിരായ അന്വേഷണം തോന്നിയ പോലെയാണെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതിൽ കോടതി വിശദീകരണം ചോദിച്ചു. എംഎസ് സി എല്‍സ 3 കപ്പലിലെ ഏഴ് നാവികർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. തടഞ്ഞുവെയ്ക്കപ്പെട്ട നാവികരുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയെന്നും നാവികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് […]
Read more

‘അരാഷ്ട്രീയ മന്ത്രി’; മന്ത്രി കെ. എം ഷാജിക്കെതിരെ വിമര്‍ശനം

കണ്ണൂര്‍: മന്ത്രി കെ. എം ഷാജിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ്. കേരളം പോലൊരു സംസ്ഥാനത്തെ ഒരു അരാഷ്ട്രീയ മന്ത്രിയാണ് കെ. എം ഷാജിയെന്ന് സഞ്ജീവ് വിമർശിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ. ഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലെ കെ. എം ഷാജിയുടെ പ്രസംഗ ഭാഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഭാവി കളയുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിങ്ങള്‍ ചെയ്യരുത്, നേതാക്കന്മാരുടെ മക്കള്‍ ഭയങ്കര സേഫ് ആണ് […]
Read more

പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധം; പൊലീസ് റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത് 2022 ജൂൺ 13നായിരുന്നു സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ […]
Read more

ഒന്നരവയസ്സുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിര കൂടുതൽ പരാതികൾ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കിയെന്ന് പരാതി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി എന്നിങ്ങനെ അഷ്കറിനെ കുറിച്ച് അതീവ ഗുരുതര സംശയങ്ങളാണ് ഉയരുന്നത്. […]
Read more

Recent News