Author: Anju Jolly Alex

ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കി ചൈന

ബെയ്ജിങ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കി ചൈന. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറകളുടെ ബ്രാന്‍ഡായ ഡ്യൂറെക്‌സിന് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയ്ക്ക് നല്‍കി വന്നിരുന്ന നികുതിയിളവുകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതും, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ഡ്യൂറെക്‌സിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം. ജനനനിരക്ക് കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് ഡ്യൂറെക്‌സ് പോലുള്ള ബ്രാന്‍ഡുകളെ നേരിട്ട് ബാധിച്ചത്. ലോകത്ത് ഏറ്റവും […]
Read more

അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘അതിശക്തമായ മഴ’എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജൂൺ മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് […]
Read more

ഫിഫ ലോകകപ്പ്; ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി സീ എന്‍റർടൈൻമെന്‍റ്

2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ എന്‍റർടൈൻമെന്‍റ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ ‘യുണൈറ്റഡ്8 സ്പോർട്സ്’ ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും. 2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ […]
Read more

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം മുഴുവനായും പാടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 30-ാമത് വാര്‍ഷിക പരിപാടിയിൽ വന്ദേമാതരം മുഴുവനായും പാടി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ എസ്എഫ്‌ഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് വന്ദേമാതരം മുഴുവനായി പാടിയത്. വന്ദേമാതരം മുഴുവന്‍ പാടുന്നതില്‍ എസ്എഫ്‌ഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ് വൈസ് ചാന്‍സലറെ നേരിട്ട് വിളിച്ചാണ് എതിര്‍പ്പ് അറിയിച്ചത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ എന്നാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് വന്ദേമാതരം മുഴുവനായും പാടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി […]
Read more

ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്നും ​ഗവർണർ പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം. എന്നാൽ അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്നും ഗവർണർ പറഞ്ഞു. എന്ത് വിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. നേരത്തെ ഗവർണറുടെ നിർദേശത്തെ തുടർന്ന് മലയാളം സർവകലാശാലയിൽ ​ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് […]
Read more

വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ല; മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇ.ഡി നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ. ഡി നടപടികള്‍ക്ക് സ്റ്റേ. വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇ.ഡി അന്വേഷണം തടയണമെന്ന ആവശ്യത്തില്‍ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കും. അതുവരെ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്നത്. ജസ്റ്റിസുമായ വി. രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ ആരോപണം. അന്വേഷണവുമായി […]
Read more

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെ തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം. ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ […]
Read more

അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന് പിന്നാലെയാണ് പുതിയ പാർട്ടി ചർച്ച സജീവമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച്ച ഉണ്ടാകുമെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം. എന്നാൽ, വിഷയത്തിൽ […]
Read more

വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുള്ളവരാണ് അമ്മമാരെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കാണെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാല ഓർമ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു. കുഞ്ഞുങ്ങൾ ജീവിക്കുന്നത് പുതിയ കാലത്തിലാണ്. പുതിയ കണ്ടുപിടിത്തങ്ങൾ, നിർമിത ബുദ്ധികൾ ഉണ്ടാകുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ പല പ്രധാനപ്പെട്ട സർവകലാശാലയിലും പഠിക്കുന്നു. […]
Read more

വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വഴിതടഞ്ഞ് കാട്ടാന

തൃശൂര്‍: തൃശൂരിൽ കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വഴിതടഞ്ഞ് കാട്ടാന. വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഇന്ന് […]
Read more

Recent News