Author: Anju Jolly Alex

സമ്പത്തിന്റെ അഹങ്കാരമാണ്; റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍ എംഎല്‍എ. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും തന്നെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി പൊഴിയും സ്പില്‍വേയും സന്ദര്‍ശിച്ചെന്നും സുധാകരന്‍ വിമര്‍ശിച്ചു. താന്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഒരു എംഎല്‍എയുടെ മുകളില്‍ മറ്റൊരു എംഎല്‍എ അധികാരം സ്ഥാപിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.ഇരുപത് വർഷം താൻ എംഎൽഎ ആയിരുന്ന സ്ഥലമാണ് […]
Read more

‘ടൈറ്റൻസി’ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ടൈറ്റൻസിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജയസൂര്യ, വിനായകൻ, നിഹാൽ, ബേബി ജീൻ ഉൾപ്പടെയുള്ളവർ വെൽ ഡ്രെസ്ഡായി ആരേയോ ഉറ്റുനോക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രം 2026 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. പ്രിന്‍സ് ജോയ് ആണ് ടൈറ്റൻസ് സംവിധാനം ചെയ്യുന്നത്. എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ആട് ഒരു […]
Read more

എബോള വൈറസ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ. യുഎഇയിലെ പൊതുജനാരോഗ്യനില ഭദ്രമാണെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതേസമയം വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, […]
Read more

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു

എറണാകുളം: ആലപ്പുഴയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു. പിന്നാലെ ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയില്‍ തുടരവെയാണ് മരണം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എട്ടാം […]
Read more

മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി. മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല മന്ത്രി കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമത മന്ത്രി എ.പി അനിൽകുമാറിനുമാണ്. ഇടുക്കിയിൽ അനൂപ് ജേക്കബിനും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥിനുമാണ് ചുമതല. തിരുവനന്തപുരം സി.പി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി […]
Read more

മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്‍റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇത് തുടരുമെന്ന് മില്‍മ അറിയിച്ചു. മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പാല്‍വില കൂട്ടുന്നതെന്നും ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ […]
Read more

രണ്ടാം കീരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും; ഐപിഎൽ ഫൈനൽ പോരാട്ടം കടുക്കും

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. കിങ് കോലിയുടെ ആർസിബിയും ഗില്ലിന്‍റെ ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ കലാശപ്പോര് കടുക്കുമെന്നുറപ്പാണ്. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് […]
Read more

രാജ്യത്ത് ഗോവധനിരോധനം ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് കേന്ദ്ര നിയമമന്ത്രി

ന്യൂഡൽഹി: രാജ്യവ്യാപകമായി ഗോവധനിരോധനം ഏർപ്പെടുത്താനോ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനോ ആലോചനയില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. വിവിധ വിഭാഗങ്ങൾ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ പ്രാദേശിക പരിഗണനകൾക്കും നിലപാടുകൾക്കും പ്രാധാന്യമുണ്ടെന്നും അതുകൊണ്ട് തന്നെ തൽക്കാലം ഈ വിഷയം കേന്ദ്രമന്ത്രി സഭയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം ആവശ്യപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നത് അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവധനിരോധനം ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ മുറവിളി കൂട്ടുമ്പോൾ ഒരു വിഭാഗം മുസ്ലീം സംഘടനകളും […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചു; കേസെടുത്ത് പോലീസ്

തൃശൂർ: സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിൽ തൃശൂർ സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്. കാക്കി ട്രൗസറിട്ട മുഖ്യമന്ത്രി വി. ഡി സതീസൻ്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് പൊലീസിനെ […]
Read more

പുതിയ സൈനിക മേധാവിയായി എന്‍.എസ് രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി സ്ഥാനമേറ്റെടുത്ത് ജനറല്‍ എന്‍.എസ് രാജാ സുബ്രഹ്മണി. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിൽ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം അർപ്പിച്ചു. സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ഇന്നലെ ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ച് വരികയാണ് രാജാ സുബ്രഹ്മണി. 2024 ജൂലൈ 1 […]
Read more

Recent News