Author: Anju Jolly Alex

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്ലിം ലീഗ്

മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്‌ലിം ലീഗ്. അഞ്ച് പാർട്ടി മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താനായി അയ്യായിരത്തോളം പേരുടെ അപേക്ഷകളാണ് വന്നത്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതിയാണ് ഇതിൽ നിന്ന് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിൽനിന്ന് സ്റ്റാഫിനെ തീരുമാനിക്കണമെന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് ഏഴ് പേരുടെ പട്ടികയും തയ്യാറാക്കി. അതേസമയം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ […]
Read more

ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. അമ്മയുടെ പങ്കാളി അഷ്കർ കുട്ടിയെ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ […]
Read more

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം കഠിനതടവ്

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ് വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തിരുവനന്തപുരത്തെ കോച്ചായിരുന്നു മനു. 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം […]
Read more

വിജയതുടക്കം; ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 15 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 22.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് […]
Read more

നിരാശയോടെ മടക്കം; വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തോൽവി

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ 6-4 എന്ന സ്‌കോറിനാണ് മീനാക്ഷിയോട് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷ് ഫോഗട്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ […]
Read more

‌യൂസഫലിയുടെ ഇടപെടല്‍ കൊണ്ടാണ് താൻ തോറ്റത്; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: വ്യവസായി എം. എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രം​ഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കഴക്കൂട്ടത്തെ തന്റെ തോല്‍വി എം. എ യൂസഫലിയുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. ‘തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ […]
Read more

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേന മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താൽക്കാലിക വിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് സാഹചര്യത്തെയും നേരിടാൻ അതീവ ജാഗ്രതയോടെയാണ് സൈന്യം നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാഹചര്യം വന്നാൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടപ്പിലാക്കാൻ കരസേനയും വ്യോമസേനയും നാവികസേനയും സജീവമായി തയ്യാറെടുക്കുന്നുണ്ടെന്ന് ജനറൽ ദ്വിവേദി അറിയിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോൾ പ്രത്യേക ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക […]
Read more

രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ടു; പാക് ബന്ധമുള്ള ഒൻപത് പേർ പിടിയിൽ

ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് ബന്ധമുള്ള ഒൻപത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒൻപത് പേരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ്‌ ചെയ്തത്. ഇവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാന […]
Read more

പെരിയ ഇരട്ടക്കൊല കേസ്; നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

കാസർ​ഗോഡ്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനെ തുടർന്ന് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞ് അധികൃതർ. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല. ആറ് പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ട പരോൾ വിവാദമായത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് […]
Read more

വരുമാനമുള്ള പദ്ധതികളിലേക്ക് മാറും; കിഫ്ബിയിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ

തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരുത്താനാണ് നീക്കം. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. ഇതിന്റെ ഭാ​ഗമായി കിഫ്ബി ഡയറക്ടര്‍ ബോര്‍‍ഡ് യോഗം ചേരും. കിഫ്ബി പ്രവര്‍ത്തനം എങ്ങനെ മാറ്റണമെന്ന് വിദ​ഗ്ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ കിഫ്ബിയെ സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന […]
Read more

Recent News