ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ​ഗവർണർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്നും ​ഗവർണർ പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം. എന്നാൽ അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്നും ഗവർണർ പറഞ്ഞു. എന്ത് വിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നേരത്തെ ഗവർണറുടെ നിർദേശത്തെ തുടർന്ന് മലയാളം സർവകലാശാലയിൽ ​ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്യാമ്പസിൽ വിദ്യാർഥികൾ കൂട്ടം കൂടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും മുൻകൂട്ടി അറിയിക്കാതെ പ്രതിഷേധിക്കരുതെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സർക്കുലർ വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ക്യാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു സർക്കുലർ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News