Author: Anju Jolly Alex

ആഴ്‌സനലും പിഎസ്ജിയും നേർക്കുനേർ; യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനൽ നാളെ

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനൽ നാളെ. ആഴ്‌സനലും പിഎസ്ജിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ലീഗുകളിലെ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. ആഴ്‌സനലിനിത് അത്യുജ്വല സീസണാണ്. പ്രീമിയര്‍ ലീഗ് കിരീടമടക്കം നേടി മിന്നും ഫോമിലുള്ള ഗണ്ണേഴ്‌സ് വീണ്ടുമൊരു കിരീടം പ്രതീക്ഷിച്ചാണ് പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ ആഴ്‌സനലിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം കൂടിയാകും ഇത്. ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരാണ് പിഎസ്ജി. ലീഗില്‍ ആഴ്‌സനല്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ പിഎസ്ജിക്ക് ജയിക്കാനായത് പത്ത് മത്സരത്തിലാണ്. 9 ക്ലീന്‍ […]
Read more

ഐപിഎല്ലില്‍ സ്മാര്‍ട്ട് ഗ്ലാസുകൾ ഉപയോഗിക്കരുതെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മത്സരദിവസങ്ങളില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്മാര്‍ട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം. ടൂര്‍ണമെന്റിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയന്ത്രിത മേഖലകളില്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പല പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളും അടുത്തിടെ ഐപിഎല്‍ കളിക്കാര്‍ക്കും ഫ്രാഞ്ചൈസി ഭാരവാഹികള്‍ക്കുമായി സ്മാര്‍ട്ട് സണ്‍ഗ്ലാസുകള്‍ വ്യാപകമായി പ്രൊമോട്ട് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നതായി ബിസിസിഐ നിരീക്ഷിച്ചിരുന്നു. കാഴ്ചയില്‍ സാധാരണ കണ്ണടകള്‍ പോലെ തോന്നിക്കുമെങ്കിലും, ടൂര്‍ണമെന്റ് […]
Read more

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി

മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയുടെ ഭാ​ഗമായി നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ ഞരമ്പുകൾ മുറിച്ചു മാറ്റിയെന്നാണ് പരാതി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് ഇപ്പോൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെയ് 12 നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് പാർവതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ സർജറി […]
Read more

കാട്ടാളന്റെ ആ​ഗോള ഓപ്പണിം​ഗ് കളക്ഷൻ പുറത്ത്

കഴിഞ്ഞ ദിവസമാണ് ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനത്തിനെത്തിയത്. ആദ്യ ഷോകൾ കഴിയുമ്പോൾ അന്യഭാഷകളിലടക്കം ഗംഭീര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. ആഗോള ഓപ്പണിംഗ് കളക്ഷൻ നാല് കോടി ആണെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാർക്കോ’ എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ […]
Read more

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒന്നാം സ്ഥാനത്ത്. ആകെയുള്ള സീറ്റുകളിൽ 220-ഉം വിജയിച്ച എഎപി സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. നഗരമേഖലകളിലെ വികസന പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പല നഗരങ്ങളിലും എഎപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചു. ബിജെപിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പിന്നിലായി. ചില വാർഡുകളിൽ […]
Read more

ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL

തിരുവനന്തപുരം: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ. ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്. 2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ […]
Read more

കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്ന നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം നരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാണ് നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാല്‍, അതിനുള്ള സാമ്പത്തിക റൂട്ട് മാ്പ്പ കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത […]
Read more

കേരള സിലബസ് കാലഹരണപ്പെട്ടെന്ന പരാമർശം; മുഖ്യമന്ത്രി വി. ഡി സതീശനെതിരെ വി.ശിവൻകുട്ടി

തിരുവനന്തപുരം: കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. മുൻ സർക്കാരിന്റെ കാലത്ത് സമഗ്രമായ പരിഷ്കരണം നടപ്പിലാക്കിയതാണെന്നും ശിവൻകുട്ടി വിശദീകരിച്ചു. സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശം പോലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ നൽകിയില്ല. കേരള സിലബസ് മോശമാണെന്നും പറഞ്ഞ് മറ്റു ചില കോഴ്സുകളെ പ്രോത്സാഹിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പൊതു […]
Read more

ഗവർണർക്കൊപ്പം പൊലീസ് മേധാവി; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം നടന്നു. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചിരുന്നു. പിന്നീട് മറ്റൊരു വഴിയിലൂടെയാണ് ഇദ്ദേഹം പുറത്തേക്ക് പോയത്. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്കൊപ്പമാണ് ഡിജിപി സഭയ്ക്ക് അകത്ത് വന്നത്. പ്രോട്ടോകോൾ ലംഘനം […]
Read more

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ […]
Read more

Recent News