Author: Anju Jolly Alex

പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത; നഗരത്തില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂർ: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും നീങ്ങുന്നു. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ ആവശ്യം. നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ […]
Read more

‘അമ്മ’യുടെ ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറി; മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളാണ് ടിനി ടോമെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു. അന്‍സിബയുടെ ആരോപണത്തില്‍ നീന കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണമെന്നും അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മനുഷ്യർക്കും അമ്മയില്‍ തുടരാന്‍ […]
Read more

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറിൽ വെച്ച് പ്രഖ്യാപനം നടത്തും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437 വിദ്യാർഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ […]
Read more

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഡി.കെ ശിവകുമാർ, വിട്ടുനൽകാൻ കഴിയില്ലെന്ന് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിലെ കോൺഗ്രസ് ഭരണകൂടത്തിനുള്ളിൽ വീണ്ടും അധികാരത്തർക്കം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ച നിലപാട് സ്വീകരിക്കുന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്നും അധികാര പങ്കിടലുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണകൾ പാലിക്കണമെന്നുമാണ് ശിവകുമാറിന്റെ ആവശ്യം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്ഥാനം വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡ് തലത്തിൽ വിവിധ സമവായ ചർച്ചകൾ നടത്തുന്നുണ്ട്. സമവായത്തിനായി നിർദേശിക്കപ്പെടുന്ന ഫോർമുലകളിൽ പ്രധാനപ്പെട്ട […]
Read more

ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.പിതാവും സഹോദരങ്ങളുമാണ് ഒപ്പമുണ്ടായിരുന്നത്. പെൺകുട്ടി അവിവാഹിതയാണ്. ഇന്നലെ രാത്രി വയറുവേദന എന്ന് പറഞ്ഞാണ് 19 വയസുകാരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ‌‌‌‌പിതാവും സഹോദരങ്ങളുമാണ് ഒപ്പമുണ്ടായിരുന്നത്. നിരീക്ഷണത്തിൽ ഇരിക്കെ ശുചിമുറിയിൽ പ്രസവിക്കുകയും തുടർന്ന് ജനലിലൂടെ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവതി കൊല്ലപ്പെട്ടു

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Read more

വിദേശ കളക്ഷനിലും കുതിച്ച് ‘കറുപ്പ്’

സൂര്യ നായകനായി വന്ന പുതിയ ചിത്രം കറുപ്പ് വിദേശ കളക്ഷനിലും കുതിക്കുന്നു. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നർ ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ […]
Read more

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിചാരണ ആരംഭിച്ചത്. കേസിൽ ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കി. എന്നാൽ, രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകരിൽ നിന്ന് നാടകീയ നീക്കങ്ങളുണ്ടായി. ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കിയത് ശരിയായ രീതിയിൽ അല്ലെന്ന് പ്രതിഭാഗം പരാതി […]
Read more

ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് കൈമാറി SIT

ആലപ്പുഴ: ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിപ്പോര്‍ട്ട് കൈമാറി എസ്‌ഐടി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. പ്രതികളായ അഞ്ച് പേരെയാണ് […]
Read more

AIADMK വിമതപക്ഷത്ത് നിന്നും 3 എംഎൽഎമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. എഐഎഡിഎംകെ വിമത വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ശേഷം മൂന്ന് പേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരും ടിവികെയിൽ ചേർന്നത്. മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ സഭയിലെ അണ്ണാഡിഎംകെയുടെ […]
Read more

Recent News