Author: Anju Jolly Alex

ഹൈക്കമാൻഡ് തീരുമാനിക്കും മുഖ്യമന്ത്രിയെ; പ്രമേയം പാസ്സാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു. നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എംഎൽഎമാരുമായുള്ള ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയാണ് ഇനി നടക്കാനുള്ളത്. ഈ കൂടിക്കാഴ്ചയിൽ […]
Read more

രണ്ട് മന്ത്രിസ്ഥാനം കേരള കോൺ​ഗ്രസിന് വേണമെന്ന ആവശ്യവുമായി തോമസ് ഉണ്ണിയാടൻ

തൃശൂര്‍: യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും ഇരിങ്ങാലക്കുട നിയുക്ത എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ. എട്ടിൽ ഏഴു സീറ്റും ജയിച്ച പാർട്ടിക്ക് അതിന് അർഹതയുണ്ട്. തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും തൃശൂരിന് ഒരു മന്ത്രി വേണമെന്നും ഉണ്ണിയാടൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫും പറഞ്ഞു. നേതാക്കളുടെ സാന്നിധ്യം ആവശ്യമുള്ളത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ […]
Read more

അനുജൻ ആൽജോ ഇല്ല, സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അനോഷ്

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് കടമ്പോട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അനോഷിനെ കാണാൻ സമീപവാസികളും കളിക്കൂട്ടുകാരും വീട്ടിലെത്തി. ഏപ്രിൽ 19-ന് പുലർച്ചെയാണ് സഹോദരങ്ങളായ അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റതും എട്ടുവയസ്സുകാരൻ ആൽജോ മരിച്ചതും. ചികിത്സയിലായിരുന്ന അനോഷിനെ ഒരാഴ്ചമുമ്പ് ഡിസ്ചാർജ് ചെയ്‌തെങ്കിലും കൊരട്ടി വഴിച്ചാലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ഇതുവരെ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ചികിത്സിച്ച ആശുപത്രിയിൽ പരിശോധന നടത്തി. അഞ്ചോടെ ഇടവകയായ കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെത്തിയ അനോഷിന് ഫാ. ഷിബു നെല്ലിശ്ശേരിയും […]
Read more

‘മുഖ്യമന്ത്രിയായി സതീശനല്ലാതെ രാഹുൽ ​ഗാന്ധിയെപ്പോലും സങ്കൽപ്പിക്കാനാകില്ലെന്ന്’ നടൻ സിദ്ദിഖ്

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് നടൻ സിദ്ദിഖ്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും വി.ഡി സതീശൻ അല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ലെന്നും സിദ്ദിഖ് ഫേയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി […]
Read more

‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു

ജോൺ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്ത് കാനിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ തുടർച്ചയായി പ്രദർശിപ്പിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാൻ. നേരത്തെ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, അരിഭം […]
Read more

വർക്കല ഇടവയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വർക്കല ഇടവയിൽ സിപിഎം- കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷങ്ങൾ തുടങ്ങിയത്. ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് സിപിഎം നേതാവ് കണ്ടതും പിന്നീടുണ്ടായ തർക്കവുമാണ് തുടർ സംഘർഷത്തിൽ കലാശിച്ചത്. സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്തംഗം ബിനുവും പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കുതർക്കമുണ്ടായി. ഇത് ഏറ്റുമുട്ടലിൽ കലാശിച്ചു. ബിനുവിനും സുഹൃത്ത് […]
Read more

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് കെ.കെ ശെെലജ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ CPIM സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ. കെ ശൈലജ. മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കെ. കെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരില്‍ സിപിഐഎം കോട്ടകളില്‍ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ. കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും […]
Read more

തിരക്കിട്ട് സ്ഥലംമാറ്റം; വിദ്യാഭ്യാസ വകുപ്പിൽ അഞ്ച് പേരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൻ്റെ തൊട്ടുപിന്നാലെ വിദ്യാഭ്യാസ വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം. അഞ്ച് പേരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്‌തികകളിലാണ് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ NGO അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിലുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിലെയും ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. അതേസമയം, എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ […]
Read more

രാജിക്കത്ത് കൈമാറി പിണറായി സർക്കാരിന്റെ പ്രധാന അഭിഭാഷകർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരാണ് രാജിക്കത്ത് സർക്കാരിന് കൈമാറിയത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്. അഡ്വക്കറ്റ് ജനറലിന് പുറമെ അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ. പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, രാജിക്കത്ത് സംസ്ഥാന […]
Read more

ഭരണ മാറ്റത്തിന് പിന്നാലെ രാജി; കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ. എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം എബ്രഹാമിന്റെ നടപടിയായിരുന്നു. […]
Read more

Recent News