Author: Anju Jolly Alex

ഒല്ലൂരിൽ കെ. രാജനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം

പട്ടിക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം പാണഞ്ചേരി പഞ്ചായത്തിലെത്തിയ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം അനുമോദിച്ചത് രാഷ്ട്രീയ വിവാദമാകുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നിയുക്ത എംഎൽഎയെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതിലാണ് വിവാദം. 1500 വോട്ടുകൾ കോൺഗ്രസ് ലീഡ് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തിൽ ഫലം വന്നപ്പോൾ 1146 വോട്ടുകൾക്ക് കെ. രാജനാണ് ലീഡ്. ഇത് പ്രാദേശിക നേതാക്കളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപിച്ച് ഒരു കൂട്ടം പ്രവർത്തകർ […]
Read more

‌വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‍യെ ക്ഷണിക്കുന്നത് മനഃപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കും. എസ്. ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായത്. ഇതു പുതിയ സർക്കാർ രൂപീകരണം ആണ്. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകം അല്ല. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, എഐഎഡിഎംകെയുമായുള്ള […]
Read more

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് വിടവാങ്ങുന്നത്.കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.
Read more

അഴിമതി കേസ്; ചൈനയിൽ മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ

ബെയ്ജിങ്: അഴിമതിക്കേസിൽ ചൈനയിലെ മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിൻപിങ് സർക്കാർ ഉത്തരവിട്ടു. വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനുമാണ് ശിക്ഷ വിധിച്ചത്. മുൻ മന്ത്രിമാരെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈനിക-രാഷ്ട്രീയ മേഖലകളിൽ ദീർഘകാലമായി നടത്തിവരുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള നിർണ്ണായകവും നാടകീയവുമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. 2024-ലാണ് പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫുവിനെതിരെ അന്വേഷണം ആരംഭിച്ചതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ […]
Read more

സർക്കാർ രൂപീകരിക്കാൻ ടിവികെയെ ക്ഷണിക്കണം; തമിഴ്‌നാട് ഗവർണർക്കെതിരെ കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ രം​ഗത്ത്. തമിഴ്നാടിനെയും ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുന്ന നിലപാടാണ് ​ഗവർണറുടേതെന്ന് കമൽഹാസൻ കുറ്റപ്പെടുത്തി. 108 സീറ്റുകളുള്ള ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. […]
Read more

മഴ വരുന്നുണ്ടേ, സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ നാൽപത് മുതൽ അമ്പത് കിലോമീറ്റർ വരെ […]
Read more

പുതിയ നീക്കവുമായി വിജയ്; സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്‍റെ കുറവായതാണ് വിജയ്ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുതിയ നീക്കം തുടങ്ങിയത്. 118 എംഎൽമാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കർ നിലപാട് കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി. പിന്തുണക്കത്തുകൾ തേടിയാണ് ടിവികെ […]
Read more

വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ; കെ.സിയുടെ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ച പുരോ​ഗമിക്കവേ വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെ‌ട്ടൂരിലാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലിരുത്തണമെന്നതാണ് അവരുടെ ആവശ്യം. അതേസമയം കെ. സി വേണുഗോപാലിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തും അണികൾ രംഗത്തെത്തി. കെ സിയുടെ ഫ്ലെക്സ് ബോർഡുകളിൽ പാലഭിഷേകം നടത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകരെത്തിയത്. കെ.സി […]
Read more

‘ 21-ാം വയസ്സിൽ വൈഭവ് സൂര്യവംശി വിരമിച്ചേക്കും’; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാന്‍ റോയല്‍സിനായി 15-കാരന്‍ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ 15 കാരനായ വൈഭവിന്‍റെ കരിയറിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ പ്രവചനമാണ് ഇപ്പോൾ ഇന്ത്യൻ ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയാകുന്നത്. ഇത്ര വേഗതയിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റ് മടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്കറ്റ് പോഡ്‌കാസ്റ്റായ ‘സ്റ്റിക് ടു ക്രിക്കറ്റിൽ’ മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് ഫിൽ […]
Read more

സ്കൂൾ തുറക്കാൻ രണ്ടാഴ്ച്ച മാത്രം ബാക്കി; സംസ്ഥാനത്ത് പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാത്തതിനാലാണ് അച്ചടി നീണ്ടു പോകുന്നതെന്നാണ് വിവരം. സ്കൂൾ തുറക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പാഠപുസ്തക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നത്. 70% പോലും പ്രിന്റിംഗ് പൂർത്തിയായിട്ടില്ലെന്നാണ് കെബിപിഎസ് വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് കെ. കെ ഇബ്രാഹിം അറിയിച്ചിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം എത്തിക്കാനാകില്ല. പേപ്പർ എത്താത്തതാണ് പ്രതിസന്ധി. പ്രിന്റിംഗ് കഴിഞ്ഞ പുസ്തകങ്ങൾക്ക് പുറംചട്ട ഇല്ല. പുറംചട്ട ഇല്ലാത്ത പുസ്തകങ്ങൾ കെബിപിഎസിൽ […]
Read more

Recent News