പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി.വി അന്‍വര്‍
മലപ്പുറം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍. ‘പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ’ എന്ന പേരിലാണ് പുസ്തകം. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ പുസ്തകം പ്രഖ്യാപിച്ചത്.ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ഉദ്വേഗജനകവുമായ സംഭവങ്ങളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം പുനഃരാരംഭിച്ചിട്ടുണ്ടെന്നും വൈകാതെ അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി. വി അന്‍വര്‍ പറഞ്ഞു. ‘രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ അപചയം തുറന്നുകാണിച്ച് നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളിലെ […]
Read more

