Author: Anju Jolly Alex

വിജയ്ക്ക് ആശംസയുമായി താരനിര; അഭിനന്ദനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണമുറപ്പിച്ച തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസയറിയിച്ച് താരങ്ങൾ. മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വിജയ്ക്ക് ആശംസയുമായെത്തി. രജനീകാന്തും കമൽഹാസനും ധനുഷും എ.ആർ റഹ്‌മാനും വിജയ്‌യ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ‘ശ്രദ്ധേയമായ വിജയത്തിൽ വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ നയിക്കാനൊരുങ്ങുന്ന നിങ്ങൾക്ക് എല്ലാ ആശംസകളും’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.‘ഈ മഹത്തായ വിജയത്തിൽ പ്രിയ്യപ്പെട്ട വിജയ്ക്ക് അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളുടെ തിരഞ്ഞെടുത്തു. അവരുടെ വിശ്വാസമാണ് ഏറ്റവും […]
Read more

പാലക്കാടെ ആൾക്കൂട്ട കൊലപാതകം; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലക്കാട്: പാലക്കാട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി മെയ് 18 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസിൽ ആകെ 9 പ്രതികളാണുള്ളത്. ആറാം പ്രതി അടുത്തിടെ തൂങ്ങി മരിച്ചിരുന്നു. പ്രതികൾക്ക് നേരത്തെ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം വിചാരണക്കോടതിയിൽ ഹാജരായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ രാജ്മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക […]
Read more

BDS വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി. മെയ് 15 നകം പൊലീസ് മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ.റാം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയത്. അതേസമയം നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ […]
Read more

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്ന ശേഷം മാത്രമേ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന. സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകുമെന്നാണ് വിവരം. സണ്ണി ജോസഫ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ എന്നീ […]
Read more

കോട്ടയം ന​ഗരത്തിലെ കെ. സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

കോട്ടയം: കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരുന്ന കെ. സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. വിജയശിൽപി കെ. സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ. സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള […]
Read more

‘കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും’; കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം: യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ എം പി. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തെരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തെന്നും വേണുഗോപാൽ […]
Read more

വിജയ്ക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. ഇതിനിടെ വിജയ്ക്ക് വിജയാശംസകൾ നേർന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളിലാണ് ടിവികെ മുന്നേറിയത്. വിജയ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെയാണ് വരുണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആശംസ അറിയിച്ചത്. വിജയ്ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രം പങ്കുവെച്ച താരം ‘അണ്ണാ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. താന്‍ വിജയ്യുടെയും രജനികാന്തിന്റെയും വലിയ ആരാധകനാണെന്ന് […]
Read more

ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ

കൊച്ചി: തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൻഡിഎയെ വിശ്വസിച്ച 21444 പേർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അഖിൽ മാരാർ കുറിച്ചു. അതിഗംഭീരമായ വിജയം നേടി അധികാരത്തിൽ എത്തിയ യുഡിഎഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. യുഡിഎഫ് സുനാമി ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ മൂന്ന് താമര വിരിയിച്ച രാജീവേട്ടനും ഗോപേട്ടനും മുരളിയേട്ടനും […]
Read more

മലപ്പുറത്ത് സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകൾ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ. കെ ശൈലജ നേടിയ 60963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. 131166 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എൽഡിഎഫ് […]
Read more

കേരളത്തിൽ LDF പരാജയപ്പെട്ടതും പശ്ചിമ ബംഗാളിലെ BJP യുടെ വിജയവും ഗൗരവമായി കാണുന്നു; CPIM പൊളിറ്റ് ബ്യൂറോ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും ഗൗരവമായി കാണുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് ജനകീയ പോരാട്ടങ്ങളുമായി […]
Read more

Recent News