Author: Anju Jolly Alex

‘മതേതര കേരളമാണ് വിധിയെഴുതിയത്’; വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വി.ഡി സതീശൻ. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കാനായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം […]
Read more

അപ്രതീക്ഷിതവും അനർഹവുമായ പരാജയമെന്ന് എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി തികച്ചും അപ്രതീക്ഷിതവും ‘അനർഹവുമായ പരാജയവുമാണെന്ന്’ സിപിഐഎം നേതാവ് എം സ്വരാജ്. ഭരണതലത്തിൽ സമഗ്രമായ മുന്നേറ്റം കാഴ്ചവെച്ചിട്ടും അത് വോട്ടായി മാറിയില്ലെന്നും നാടിന്റെ ഭാവിയേക്കാൾ ഉപരിയായി വോട്ടർമാരുടെ ചില അരാഷ്ട്രീയ ചിന്തകളാണ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നാടിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ വികസനമോ തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും സ്വരാജ് വിലയിരുത്തുന്നു. ‘രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ’ എന്ന രീതിയിലുള്ള ലാഘവബുദ്ധിയോടെയുള്ള വോട്ടർമാരുടെ […]
Read more

54851 വോട്ടുകളുടെ ഭൂരിപക്ഷം; നിലമ്പൂരില്‍ മിന്നും വിജയം സ്വന്തമാക്കി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ : നിലമ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ആര്യാടൻ ഷൗക്കത്ത് ജയിച്ചത്. ആര്യാടൻ ഷൗക്കത്ത് 113586 വോട്ടുകളും, പ്രധാന എതിരാളികളായ യു. ഷറഫലി (എല്‍ഡിഎഫ്) 58735 വോട്ടുകളും, ഗിരീഷ് മേക്കാട് (എന്‍ഡിഎ) 12660 വോട്ടുകളും നേടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം. 1987 […]
Read more

എം.എം മണിയുടെ കോട്ട തകര്‍ത്തു; ഉടുമ്പൻചോലയിൽ സേനാപതി വേണുവിന് ജയം

ഉടുമ്പൻചോല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളുമാണ് നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ‌ ഭീമമായി ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിൻ്റെ എം.എം മണി വിജയിച്ചിരുന്നത്. 77,381 വോട്ടുകളായിരുന്നു എം എം മണി നേടിയിരുന്നത്. കോൺഗ്രസിലെ ഇ.എം അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർഥി […]
Read more

68184 വോട്ടുകൾ നേടി; ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്ക് മിന്നും വിജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകളാണ് രമേശ് ചെന്നിത്തല നേടിയത്. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി. സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് […]
Read more

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ; വൈകാരിക കുറിപ്പുമായി കെ.കെ രമ

കണ്ണൂർ: വോട്ടെണ്ണൽ പുരോ​ഗമിക്കവേ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കെ.കെ രമ. ‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് കെ. കെ രമയുടെ ഫേസ്ബുക്കിൽ കുറിച്ചത്. ടി.പി ചന്ദ്രശേഖരന്‍റെ ഓര്‍മദിനമാണ് ഇന്ന്. 14 വര്‍ഷം മുൻപ് 2012 മെയ് […]
Read more

വി. എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ. ടി ജലീല്‍

മലപ്പുറം: തവനൂർ മണ്ഡലത്തിൽ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ടി ജലീല്‍. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. എസ് ജോയ്‌യെ അഭിനന്ദിക്കുകയാണെന്ന് കെ. ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ. ടി ജലീല്‍ തോല്‍വി സമ്മതിച്ചത്. ‘ജനവിധി അംഗീകരിക്കുന്നു. വി. എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍. തവനൂരുകാരോട് എന്നും സ്‌നേഹം മാത്രമാണുള്ളത്. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും കെ. ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാവിലെ വോട്ടെണ്ണല്‍ […]
Read more

യുഡിഎഫ് മുന്നേറ്റം; പിണറായി വിജയനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോ​ഗമിക്കെ കേരളത്തിൽ യുഡിഎഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിൽ അഞ്ചാം റൗണ്ടിലടക്കം പിന്നോക്കം നിൽക്കുന്ന സാഹചര്യമായിരുന്നു. അതേ സമയം, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ […]
Read more

IAS അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടു പോയി 1.89 കോടി കവർന്നു

ഭോപ്പാൽ: ഡൽഹിയിലെ പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയി 1.89 കോടി രൂപ കവർന്നു. ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് അക്കാദമിയായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെയാണ് ഭോപ്പാലിൽ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയത്. 4 മണിക്കൂറോളം തടങ്കലിൽ വച്ചാണ് വൻതുക തട്ടിയെടുത്തത്. ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമിയുടെ ഭോപ്പാലിലെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മ എന്നയാളാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ. സ്ഥാപനം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഒരു സെമിനാർ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനെന്ന വ്യാജേന പ്രിയങ്ക് ശർമ്മ […]
Read more

സംസ്ഥാനത്ത് വൻ സുരക്ഷാക്രമീകരണം; സുരക്ഷയ്ക്ക് 32,301 പൊലീസുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി 32,301 പൊലീസുകാരെയും 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷകരെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള സൂക്ഷ്മ നിരീക്ഷകരിൽ പകുതിയിലേറെ പേരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്. 12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ. ഇത്രയും വോട്ടെണ്ണൽ മേശകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ച് സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ […]
Read more

Recent News