‘കൃപാകരി’ പുതിയ മുഖം സിനിമയ്ക്ക് വേണ്ടി ചെയ്ത പാട്ട്; വിനീതിനെ നേരിൽ കണ്ട് നന്ദഗോവിന്ദം ഭജൻസ്
നടനും ഗായകനും സംവിധായകനുമായി വിനീത് ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തി നന്ദഗോവിന്ദം ഭജൻസ്. കൂടിക്കാഴ്ച്ചയുടെ വീഡിയോ നന്ദഗോവിന്ദം ഭജൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആദ്യമായാണ് വിനീതിനെ നേരിൽ കാണുന്നതെങ്കിലും ഒരുപാട് കാലമായി പരിചയമുള്ളത് പോലെയാണ് തോന്നിയതെന്നും അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ആളുകളെ ഒരുമിച്ചുകൊണ്ടുവരാൻ സംഗീതത്തിന് അതിന്റേതായ വഴികളുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പോസ്റ്റിൽ പറഞ്ഞു. വിനീത് ശ്രീനിവാസൻ തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ ‘കൃപാകരി ദേവി’ എന്ന പാട്ടിന്റെ കഥയാണ് വിനീത് പങ്കുവെച്ചത്. […]
Read more

