Author: Anju Jolly Alex

ബം​ഗാളിലെ വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി; ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. വോട്ടെണ്ണൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വാദിച്ചു. ഭരണഘടന വിരുദ്ധമെന്നും ടിഎംസി […]
Read more

അഴിമതി കേസ്; രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്

ഛണ്ഡി​ഗഢ്: അഴിമതി കേസില്‍ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ജില്ലകളിലായാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സന്ദീപ് പഥക്ക് എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നടപടി. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസുകള്‍ എന്നാണ് വിവരം. സന്ദീപിന്റെ ഔദ്യോഗിക വസതിയില്‍ പൊലീസ് പരിശോധന നടത്തി. സന്ദീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. എഫ്ഐആറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, പഥക് ഡല്‍ഹിയിലെ […]
Read more

ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ച് കെ. എല്‍ രാഹുല്‍; സഞ്ജു സാംസൺ 13 -ാം സ്ഥാനത്ത്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ. എല്‍ രാഹുല്‍. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയതോടെയാണ് രാഹുലിനെ തേടി ഓറഞ്ച് ക്യാപ്പെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ 433 റണ്‍സാണ് രാഹുല്‍ നേടിയത്. പുറത്താവാതെ നേടിയ 152 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍. 51.12 ശരാശരിയും 185.83 സ്‌ട്രൈക്ക് റേറ്റിലുമാണ് രാഹുലിന്റെ റണ്‍വേട്ട. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഒമ്പത് മത്സരങ്ങളില്‍ […]
Read more

മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി. വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തി. കുട്ടി വിവരം രക്ഷിതാവിനോട് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുത്തു. നിലവിൽ വാർഡനും സഹായിയും പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലിൽ കയർ […]
Read more

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനമാരംഭിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെയും വടക്കേ ഇന്ത്യയിലെയും യാത്രക്കാരെ ലക്ഷ്യമിട്ട് നിർമിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം 27ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള അന്തിമ അനുമതി ലഭിച്ചതോടെയാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് നീങ്ങിയത്. ഉത്തർ പ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 28ന് നിർവഹിച്ചിരുന്നു. മാർച്ച് ആറിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് […]
Read more

‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയില്‍ വി. ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ്

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി തൊടുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോർഡ്. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്. അതേസമയം കണ്ണൂരിൽ വീണ്ടും വി. ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് […]
Read more

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വസതിയിൽ വെച്ച് കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കുഴഞ്ഞുവീണു. ഇന്നലെ വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ചാണ് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെ പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. […]
Read more

സമാധാന നൊബേൽ പട്ടികയിൽ ഇടം പിടിച്ച് ട്രംപ്

സമാധാന നൊബേൽ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം പിടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. കഴിഞ്ഞ തവണ നൊബേൽ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. കംബോഡിയ, പാകിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളുമുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് […]
Read more

ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: അങ്കമാലിയിൽ ആനയുടെ പരാക്രമത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. വിഷ്ണുവിനെ ആക്രമിച്ചതിന് പിന്നാലെയാണ് ആന പാപ്പാൻ പ്രദീപിനെയും ആക്രമിച്ചത്. പരിക്കേറ്റ പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി. ആനയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെയും വാഹനങ്ങൾ തകർന്നതിന്റെയും മുഴുവൻ […]
Read more

പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യം; ആശങ്ക രേഖപ്പെടുത്തി CBCI

ന്യൂഡൽഹി: 30 ആഴ്ച്ചയായ ഭ്രൂണത്തെ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണെന്നും സർക്കാരും, സുപ്രീംകോടതിയും ജനങ്ങളും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ സഭ […]
Read more

Recent News