Author: Anju Jolly Alex

ജബൽപൂർ ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തത്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ 30-ാം തീയതിയാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ അപകടം നടന്നത്. […]
Read more

ഇന്ധനവില ഇരട്ടിയായി, പ്രവർത്തനം നിർത്തി സ്പിരിറ്റ് എയർലൈൻസ്

വാഷിങ്ടൺ: ഇന്ധനവില ഇരട്ടിയായതും ട്രംപിന്റെ പാക്കേജും കിട്ടാത്തതും മൂലം പ്രവർത്തനം നിർത്തി സ്പിരിറ്റ് എയർലൈൻസ്. ശനിയാഴ്ചയോടെയാണ് സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കി പ്രവർത്തനം അവസാനിപ്പിച്ചത്. ഇറാൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വ്യോമയാന മേഖലയിലുണ്ടാകുന്ന ആദ്യത്തെ വലിയ തകർച്ചയാണിത്. യുദ്ധം തുടങ്ങിയതോടെ വിമാന ഇന്ധനത്തിന്റെ വില ഇരട്ടിയായി വർദ്ധിച്ചു. ഗാലന് 2.24 ഡോളർ ചിലവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഏപ്രിൽ അവസാനത്തോടെ വില 4.51 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ധനവില […]
Read more

‘പേട്രിയറ്റ്’ റിലീസിന് പിന്നാലെ കുറിപ്പുമായി നിർമാതാവ് ആന്റോ ജോസഫ്

‘പേട്രിയറ്റ്’ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി നിർമാതാക്കളിലൊരാളായ ആന്‍റോ ജോസഫ്. ഒരു സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പിലാണ് ആന്‍റോ ജോസഫ് കുറിപ്പ് എഴുതിയത്. 100 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച, ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് താന്‍ നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചോ സംഘര്‍ഷങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. സാധാരണ ഒരു ചിത്രം പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെയാണ് ആന്‍റോ ജോസഫ് ഇത്ര വലിയ ഒരു ചിത്രം കൃത്യമായി പൂര്‍ത്തിയാക്കിയത്. നമസ്കാരം പ്രിയപ്പെട്ടവരെ, ആന്റോ ജോസഫ് ആണ്. […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ

മലപ്പുറം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി. ഡി സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്ഥലത്തുനിന്നും ബാനർ നീക്കി. അതേസമയം, സതീശനെ അനുകൂലിച്ച് വീണ്ടും പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. […]
Read more

രാജ്യത്ത് ‘സചേത്’ അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഒരേ സമയം രാജ്യത്തെ കോടികണക്കിന് മൊബൈലുകളിൽ അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി […]
Read more

ജബല്‍പൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട വൈറല്‍ ചിത്രം; എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ഭോപ്പാൽ: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയും കുഞ്ഞും ഒരുമിച്ചുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്നാണ് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. വ്യാഴാഴ്ച്ചയാണ് നർമ്മദ നദിയിലെ ബാർ​ഗി അണക്കെട്ടിൽ നാൽപതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. […]
Read more

നാലംഗ കുടുംബത്തിന്റെ മരണകാരണം ഭക്ഷ്യവിഷബാധ അല്ല; ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്‍ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡല്‍ഹി: മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിന് കാരണം തണ്ണിമത്തന്‍ കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഹൃദയം, തലച്ചോറ്, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങളാണ് പച്ചനിറമായി മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്നതല്ലെന്നാണ് റിപ്പോർട്ട്. തണ്ണിമത്തന്‍ കഴിച്ചതുകാരണമാണ് കുടുംബം […]
Read more

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റന്നാള്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് 5 ന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും […]
Read more

ട്രംപിന്‍റെ വിമർശകരായ വൈദികരെ ബിഷപ്പുമാരായി നിയമിച്ചു; ശക്തമായ സന്ദേശമുയർത്തി കത്തോലിക്കാ സഭ

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരനായ വൈദികനെ ബിഷപ്പായി നിയമിച്ച് കത്തോലിക്കാ സഭ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി പിന്നീട് വൈദികനായ എൽ സാൽവദോർ സ്വദേശി എവെലിയോ മെൻഹീവാർ അയാലയെയാണ് വെസ്റ്റ് വെർജീനിയയിൽ ബിഷപ്പായി നിയമിച്ചത്. അയാലയ്ക്ക് പുറമെ റോബർട്ട് ബോക്സി മൂന്നാമൻ, ഗാരി സ്റ്റഡ്‌നിവ്‌സ്‌കി എന്നിവരെയും പുതിയ ബിഷപ്പുമാരായി നിയമിച്ചിട്ടുണ്ട്. പുതിയതായി ബിഷപ്പായി നിയമിക്കപ്പെട്ട മൂന്ന് പേരും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പല നയങ്ങളെയും പരസ്യമായി വിമർശിച്ചവരാണ് എന്നതാണ് ശ്രദ്ദേയം. 1970 ആഗസ്റ്റ് 14-ന് എൽ സാൽവദോറിൽ ജനിച്ച […]
Read more

വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും ഇന്ധന പ്രതിസന്ധിയും; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും മൂലം സര്‍വീസ് വെട്ടിക്കുറയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിവരം. ടിക്കറ്റ് നിരക്ക് വര്‍ധന കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. വെല്ലുവിളികള്‍ക്കിടയില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. മെയ് മാസത്തില്‍ ഇതിനോടകം തന്നെ ചില സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള […]
Read more

Recent News