Author: Anju Jolly Alex

കുമളിയിൽ ക്ഷേത്രോത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി: കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ ഉടൻ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയാർ‌ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ ചിത്രപൗർ‌ണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്. തമിഴ്നാട് സ്വദേശിയായ നാല് പേർക്കും തിരുവനന്തപുരം സ്വദേശിയായ ഒരാൾക്കും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനുമാണ് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ശക്തമാകും. […]
Read more

കുടുംബത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; ആരാധകന് താക്കീത് നല്‍കി ഹെൻറിച്ച് ക്ലാസന്‍

ഹൈദരാബാദ്: കുടുംബത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന് കര്‍ശന താക്കീത് നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസന്‍. കുടുംബത്തോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കുന്നതിനിടെ അനുവാദമില്ലാതെ വീഡിയോ എടുത്ത വ്യക്തിയോട് താരം ക്ഷോഭിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലാസന്‍ ആദ്യം ശാന്തനായാണ് പ്രതികരിച്ചത്. എന്നാല്‍ ക്യാമറ താഴ്ത്തിപ്പിടിച്ച് വീണ്ടും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ താരം പ്രകോപിതനായി. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു. അതേസമയം […]
Read more

ടിവികെയുടെ ഓഫീസിന് അജ്ഞാതർ തീയിട്ടു; പൊലീസിൽ പരാതി നൽകി

ചെന്നൈ: വിജയുടെ പാർട്ടിയായ ടിവികെയുടെ തമിഴ്നാട് തൃച്ചിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമിച്ചത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അജ്ഞാതർ ഓഫീസിന് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. മുഴുവൻ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ […]
Read more

ഇറാനുമായുള്ള യുദ്ധം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി ഏകദേശം 2.3 ബില്യൺ മുതൽ 2.8 ബില്യൺ ഡോളർ വരെയുള്ള സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒരു പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി പുറത്തുവിടുന്ന ആദ്യത്തെ വിശദമായ നഷ്ടക്കണക്കാണിത്. എന്നാൽ, ഈ കണക്കിൽ മേഖലയിലെ അമേരിക്കൻ സൈനിക […]
Read more

കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച നടപടിയിലാണ് പ്രതിഷേധം. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. . എല്‍പിജി നിയന്ത്രണം കാരണം […]
Read more

മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘മണികണ്ഠന്‍’ വരുന്നു; ഒരുക്കിയിരിക്കുന്നത് എഐ സാങ്കേതിക വിദ്യയിൽ

എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രം മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ വരുന്നു. പാപ്പരാസി എന്റർടെയ്ന്‍‍മെന്‍റ് കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ. ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്‍റെ മുന്നോട്ടുള്ള ജീവിതഘട്ടങ്ങള്‍ […]
Read more

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; 2026 ലോകകപ്പ് ഇറാന്‍ അമേരിക്കയില്‍ കളിക്കും

വാഷിംഗ്ടണ്‍: 2026ലെ ഫിഫ ലോകകപ്പിലെ ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. ഇറാന്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് […]
Read more

മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല; ആദിത്യൻ പഠിച്ച ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം

ബെംഗളൂരു: മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തതും ആദിത്യന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതും ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ആരോപണ വിധേയനായ അധ്യാപകന് മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്മെന്റുമായി ചർച്ച ചെയ്യാമെന്ന് കോളേജ് അധികൃതർ പറഞ്ഞെങ്കിലും ചർച്ച […]
Read more

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരെ പരാമർശം നടത്തിയ കേസിൽ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുൻകൂർ ജാമ്യം. അസം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ഗുവാഹത്തി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം ചില ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിക്കരുത്. കോടതി അനുമതിയില്ലാതെ രാജ്യം വിടരുത് […]
Read more

ആക്ഷൻ പാക്ക്ഡ് ചിത്രം ‘വരവി’ന്റെ ട്രെയിലർ എത്തി

ഷാജി കൈലാസ്- ജോജു ജോർജ് കോമ്പോയിൽ ഒരുങ്ങുന്ന ചിത്രം ‘വരവി ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാള സിനിമയിൽ ആദ്യമായാണ് ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെ തന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ 98 […]
Read more

Recent News