രണ്ട് മന്ത്രിസ്ഥാനം കേരള കോൺ​ഗ്രസിന് വേണമെന്ന ആവശ്യവുമായി തോമസ് ഉണ്ണിയാടൻ

തൃശൂര്‍: യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും ഇരിങ്ങാലക്കുട നിയുക്ത എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ. എട്ടിൽ ഏഴു സീറ്റും ജയിച്ച പാർട്ടിക്ക് അതിന് അർഹതയുണ്ട്. തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും തൃശൂരിന് ഒരു മന്ത്രി വേണമെന്നും ഉണ്ണിയാടൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫും പറഞ്ഞു. നേതാക്കളുടെ സാന്നിധ്യം ആവശ്യമുള്ളത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ പറയും . ഇപ്പോൾ അത് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫ്രാൻസിസ് ജോർജ് എംപി പി.ജെ ജോസഫിനെ കാണാൻ എത്തി. പുറപ്പുഴയിലെ വീട്ടിൽ ഇരുവരും കൂടിക്കാഴ്ച്ച നട
ത്തി. കൂടിക്കാഴ്ച്ചയിൽ കോൺഗ്രസ് വിളിച്ച യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്തെന്നാണ് വിവരം. മന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ തനിക്ക് പിടിവാശി ഇല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും. പാർട്ടി പറയുന്ന തീരുമാനം അംഗീകരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്ത് വികസനത്തിന്‍റെ ഉപരോധം നീങ്ങി. ഖജനാവിൽ എന്തു ബാക്കിയിരിപ്പുണ്ടെന്ന് നോക്കി ആകാശപ്പാത നിർമാണത്തിൽ അടക്കം തുടർനടപടികൾ സ്വീകരിക്കുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *