Author: Ardra

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം അപലപനീയം: വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാന്‍

കൊച്ചി: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാന്‍. രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും മതനിരപേക്ഷ ഫേബ്രിക്കിന് വിരുദ്ധമാണ് സർക്കാർ നിലപാട്. കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും മുജീബുറഹ്മാന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജമാഅത്തെ നേതാവിൻ്റെ വിമർശനം. കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറല്ല സംസ്ഥാനത്തെ ഭരണാധികാരിയെന്നും മുജീബുറഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഗവർണറുടെ നടപടികളിൽ യോജിക്കാവുന്നതിനോട് യോജിച്ചും പൊരുതി നിൽക്കേണ്ടതിനോട് അങ്ങനെയുമാണ് ഒരു […]
Read more

അനാരോഗ്യകരമായ ഭക്ഷണവും മദ്യപാനവുമാണെങ്കിൽ ഫിറ്റ്‌നസ് കാര്യം മറക്കുന്നതാണ് നല്ലത്- രാഹുൽ ഗാന്ധി

ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ് സെഷനിടെ ഫിറ്റ്നസിനേക്കുറിച്ച് വന്ന ചോദ്യത്തിനു മറുപടി നൽകി രാഹുൽ ഗാന്ധി. എന്താണ് രാഹുലിന്റെ ഫിറ്റ്നസ് റുട്ടീൻ എന്നതായിരുന്നു ചോദ്യം. ഏത് ശീലമാണ് പിന്തുടരുന്നത് എന്നതിനേക്കാൾ അവ സ്ഥായിയായും സ്ഥിരമായും തുടരുക എന്നതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ആയോധനകലകൾ ചെയ്യാറുണ്ട്. കുറേശ്ശെ നീന്തലും ഓട്ടവും തുടരാറുണ്ട്. അടുത്തിടെയായി യോഗയും ആരംഭിച്ചു. കരുത്തുനേ‌ടാനും മെയ്‌വഴക്കത്തിനുമെല്ലാം വേണ്ടി ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റിവെക്കാറുണ്ട്. അത് ഒഴിവുസമയത്ത് ചെയ്യുന്ന കാര്യമല്ല, മറിച്ച് എന്തുതന്നെ സംഭവിച്ചാലും […]
Read more

കുന്ദമംഗലത്ത് 12 കിലോ കഞ്ചാവ് പിടികൂടി പോലീസ്

കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വീതം കഞ്ചാവ് ആറോളം പാക്കറ്റുകളാക്കി ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ മർകസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് […]
Read more

ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഏക ഉപജീവനമാർഗമായ കട തകർന്നു

എടത്വ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഉപജീവനമാർഗമായിരുന്ന കട തകർന്നു. തലവടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ തെക്കുംതല വീട്ടിൽ അമലാ ദേവിയുടെ എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കടയാണ് തകർന്നത്. വർഷങ്ങളായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായി നടത്തിയിരുന്ന കടയാണ് ശക്തമായ കാറ്റിൽ തകർന്നത്. കടയുടെ മേൽക്കൂരയും വശങ്ങളും തകർന്നതോടെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇതോടെ കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗം പൂർണമായും നിലച്ചു. വെള്ളപ്പൊക്ക ദുരിതത്തിനിടെയാണ് കാറ്റിലും മഴയിലും കട തകർന്നത്. സംഭവത്തെ തുടർന്ന് […]
Read more

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ; വിപുലമായ തിരച്ചിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരച്ചിൽ ഒൻപതുദിവസം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് കേന്ദ്രസർക്കാരിന്റെകൂടെ സഹായത്തോടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്ടർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്കുപുറമേ സ്‌കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ കുളച്ചൽവരെ പരിശോധന നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തിരച്ചിലിൽ ഒരുവിധ ഏകോപനവുമില്ലെന്നും തങ്ങളെ തുല്യരായി കാണുന്നില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. നേവി തിരച്ചിലിന്റെ ഭാഗമായ […]
Read more

അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അർജുൻ ആയങ്കി ഇന്ന് കീഴടങ്ങാൻ ഉറപ്പിച്ചാണ് തന്നെ കാണാൻ എത്തിയതെന്ന് അഡ്വക്കേറ്റ് ഡെലീറ്റ ടൈറ്റസ് പറഞ്ഞു. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് എത്തിയ […]
Read more

വമ്പൻ കുതിപ്പ്, മികച്ച പ്രതികരണം നേടി വിസ്‍മയ മോഹൻലാലിന്റെ തുടക്കം

വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം […]
Read more

പ്രളയക്കെടുതിയിൽ അസം, മരണസംഖ്യ 99 ആയി

ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലയുന്ന അസമിൽ മരണസംഖ്യ 99 ആയി. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകൾ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് എന്നീ ജില്ലകളിലാണ് പ്രളയക്കെടുതി തുടരുന്നത്. ഈ ജില്ലകളിലെ 1,47,376 പേരെയാണ് പ്രളയം ബാധിച്ചത്. ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ […]
Read more

സമുദ്ര നിരീക്ഷണത്തിന് സ്മാർട് ഒബ്സർവർ ബോട്ടുമായി ഖത്തർ

ദോഹ: സമുദ്ര പരിസ്ഥിതി നിരീക്ഷണം ശക്തമാക്കാൻ സ്മാർട്ട് ഒബ്സർവർ ബോട്ട് അവതരിപ്പിച്ച് ഖത്തർ. വിവര ശേഖരണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിച്ച ബോട്ടാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയത്.പരമ്പരാഗത രീതികളെ അപേക്ഷിച്ച് കടലിൽ നിന്നുള്ള യഥാസമയ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനത്തിനാണ് മന്ത്രാലയം തുടക്കം കുറിച്ചത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതിവേഗത്തിൽ അധികൃതർക്ക് കൈക്കൊള്ളാനുമാകും.സെൻസറുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പ്രവർത്തിക്കുക. വിവിധ കാലാവസ്ഥകളിൽ ഏഴു മണിക്കൂർ വരെ […]
Read more

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി

കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും ആർ.പി എഫും രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്ന് കളത്തതാണെന്ന് സംശയം.
Read more

Recent News