Author: Ardra

എസ്.ബി.ഐയിൽ 1,538 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ; ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലായി രാജ്യത്തുടനീളം 1,538 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികളായിരിക്കണം. 1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവർക്കായിരിക്കും അവസരം. 2026 ഏപ്രിൽ ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ […]
Read more

‘സിവിൽ സൊസൈറ്റി സംഘടനകളുമായി കൂടിയാലോചന നടത്തിയ ശേഷമേ എഫ്‌സിആർഎയിൽ മാറ്റങ്ങൾ നടപ്പാക്കാവൂ’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം:വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRAയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ […]
Read more

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘം ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വനം വകുപ്പിൻറെയോ പൊലീസിൻ്റെയോ അനുമതി വാങ്ങാതെയാണ് തമിഴ്നാട് പകർത്തിയത്.
Read more

ഇന്നുമുതൽ പെറ്റി പിരിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാ​ഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്. ഇന്ന് […]
Read more

സന്ദർശകരെ ആകർഷിച്ച് ചെങ്കടൽ തീരത്തെ അൽദുഖം ബീച്ച്

തബൂക്ക്: വേനലവധിക്കാലത്ത് സന്ദർശകരെ ആകർഷിച്ച് സൗദിയിൽ ചെങ്കടൽ തീരത്തുള്ള അൽദുഖം ബീച്ച്. നീലക്കടൽ, വെള്ള മണൽ ബീച്ച്, സുഖകരമായ കാലാവസ്ഥ, പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ തുടങ്ങിയവയാണ് താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്നത്. തബൂക്ക് പ്രവിശ്യയിലെ ഉംലുജ് ഗവർണറേറ്റിലാണ് ഈ മനോഹര തീരം. ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, കഫേകൾ തുടങ്ങിയവയും പ്രദേശത്തുണ്ട്. 24 മണിക്കൂറും പ്രവേശനം ലഭിക്കും. കുടുംബങ്ങൾക്ക് പിക്‌നിക്കിനും ഔട്ട്‌ഡോർ വിനോദത്തിനും ഏറെ അനുയോജ്യമാണിവിടം. രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ പേരെത്തുന്നത്.
Read more

ജിസാനിലെ അരാംകോ റിഫൈനറി കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

റിയാദ്: ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ ഒരു കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ അഗ്‌നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
Read more

ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി

റിയാദ്: ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി അറേബ്യ. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 14,440 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 30 നും ആഗസ്റ്റ് അഞ്ചിനും ഇടയിലാണ് നടപടി. സുരക്ഷാ സേന ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 7,090 പേർ റെസിഡൻസി നിയമം ലംഘിച്ചവരും 3,932 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,418 പേർ തൊഴിൽ […]
Read more

സൗദിയുടെ ചില പ്രദേശങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

റിയാദ്: ഇന്നും സൗദിയുടെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നജ്റാൻ, ജസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യകളുടെ ചില ഭാഗങ്ങളിലാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മദീനയുടെ ചില ഭാഗങ്ങളിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും ശക്തമായ പൊടിക്കാറ്റ് വീശിയേക്കുമെന്നും അധികൃതർ പറയുന്നു.അതേസമയം, റിയാദ്, കിഴക്കൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തി, […]
Read more

‘മത്സ്യത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; വി മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ അത്യന്തം ഹീനമായ പ്രതികരണമാണ് നടത്തിയതെന്ന് വി മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമര്‍ശാണ് മുഖ്യമന്ത്രി നടത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍ നേരത്തെയും […]
Read more

സാവൻ’ മാസത്തിൽ ചിക്കൻ ബിരിയാണി വിളമ്പി; ഉത്തർപ്രദേശിൽ ബുൾഡോസർ ഉപയോഗിച്ച് കട ഇടിച്ച് നിരത്തി

ലഖ്‌നൗ: ‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി കട ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കട ഉടമ മുഹമ്മദ് സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്ക് പിന്നാലെയായിരുന്നു പൊലീസ് സംരക്ഷണത്തിൽ മുനിസിപ്പല്‍ അധികൃതരുടെ നടപടി. ‘സാവന്‍’ മാസത്തിനിടെ ബിരിയാണി വിറ്റതിന് കടയുടമയ്ക്ക് എതിരെ ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും […]
Read more

Recent News