Author: Arya

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആദ്യ സംഘം തീർഥാടകർ ഇന്ന് മക്കയിലെത്തും

ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർഥാടക സംഘം ഇന്ന് സൗദിയിലെത്തും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തിൽ 430 തീർഥാടകരാണുള്ളത്. സൗദി സമയം വൈകുന്നേരം 5.30ഓടെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിൽ നിന്ന് പ്രത്യേക ബസ് മാർഗം മക്കയിലെത്തിക്കുന്ന തീർഥാടകർക്ക് അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാകും സംഘത്തിന്റെ മടക്കയാത്ര.
Read more

കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ്

കൊച്ചി: ജീവിതം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷത്തിലങ്ങ് മാറിമറിയും. അത്തരത്തിലൊരാളാണ് കാർത്തിക്. ഒരു റിയാലിറ്റ് ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ് കൂടിയാണ്. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ട്രെന്റിം​ഗ് ​ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്നും പിറന്നത്. തന്റെ ​ഗാനം ഏവരും ആസ്വദിക്കുന്നതിനിടെ കാർത്തിക് […]
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് : സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു. 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്. കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. […]
Read more

കെ.എൻ.എ. ഖാദറിന്റെ ആത്മകഥ പ്രകാശനംചെയ്തു

കൊച്ചി: മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ കെ.എൻ.എ. ഖാദറിന്റെ ആത്മകഥ ‘വ്യാകരണമില്ലാത്ത ജീവിതം’ പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. പുസ്തകത്തിന്റെ പേരിൽ തന്നെ പ്രത്യേകതയുണ്ടെന്നും പേര് വായിച്ചാൽതന്നെ പുസ്തകംവായിക്കാൻ താത്പര്യം തോന്നുമെന്നും വി.ഡി. സതീശൻ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കെഎൻഎ ഖാദറിന്റെ ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനായതെന്നും പിന്നീട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആയതെന്നും മുസ്ലിംലീഗുകാരനായതെന്നുമെല്ലാം അതിൽ പറയുന്നുണ്ട്. പുസ്തകപ്രകാശനം നടത്താൻ എന്നെ ക്ഷണിച്ചതിലൂടെ […]
Read more

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം

പാലക്കാട്: പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം. ആളൊഴിഞ്ഞ പറമ്പിലാണ് തീപ്പിടിത്തമുണ്ടായതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ചുറ്റും ജനവാസമേഖലയായതിനാൽ തീയണയ്ക്കാനായി പ്രദേശത്തേക്കെത്താൻ ആദ്യം അല്പം വൈകി. സമീപത്തെ ഫ്‌ളാറ്റുകളിൽ ഉൾപ്പെടെ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പഴം വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന പെട്ടികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്തുണ്ടായിരുന്നു. ഉടമയോട് ഇവ ഒഴിവാക്കാൻ നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ലെന്നാണ് വിവരം.
Read more

നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെയുള്ള ഒരാഴ്ചയ്ക്കിടെ വിവിധ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 20,000-ത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,454 […]
Read more

രോഹിത്തിന്റെ മടങ്ങിവരവിനെ കുറിച്ച് സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ നിര്‍ണ്ണായക മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ല. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് വേളയിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്ഡേറ്റ് നല്‍കിയത്. രോഹിത് പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ ഇനിയും രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി വേണ്ടിവരുമെന്ന് ഹാര്‍ദിക് കൂട്ടിച്ചേർത്തു. ഹാംസ്ട്രിംഗിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ടീമിന് പുറത്താണ്. ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഹൈദരാബാദിനെതിരെ താരം തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, […]
Read more

പേട്രിയറ്റ് നാളെ തിയറ്ററുകളിൽ എത്തും

കൊച്ചി: മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്നതാണ് പേട്രിയറ്റിന്റെ പ്രധാന ഹൈലൈറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. തതവസരത്തിൽ പേട്രിയറ്റിന് ആശംസകൾ അറിയിച്ച് കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിവെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ആന്റോ ജോസഫിനെ കുറിച്ചും പറയുന്നുണ്ട്. മുൻവിധിയില്ലാതെ സിനിമ കാണണമെന്നും പ്രേക്ഷകരോടായി അദ്ദേഹം പറഞ്ഞു. […]
Read more

കൊച്ചിയിലെ ഹോട്ടൽമുറിയിൽ അവശ നിലയിൽ 1.5 വയസുകാരൻ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പിറ്റേന്ന് രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. മാതാപിതാക്കളോടൊപ്പം കുട്ടി […]
Read more

ഇനി കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായാൽ കോടതിയെ സമീപിക്കാം

ന്യൂഡൽഹി: ബി.എൻ.എസ്. വ്യവസ്ഥകൾപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ചവരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി അറിയിച്ചു. പൊതുസേവകരോ ജഡ്ജിമാരോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുൻകൂർ അനുമതിയില്ലാതെത്തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാക്കളുടെപേരിൽ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരായ സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. സി.എ.എ. വിരുദ്ധ സമരം നടത്തിയവരെ […]
Read more

Recent News