Author: Arya

കലാലയ വൈബിൽ ബേസിൽ ജോസഫിന്റെ അതിരടി ​ഗാനം

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഫെജോയും പൂർണിമ കണ്ണനും ചേർന്ന് ആലപിച്ച ​ഗാനത്തിന് സം​ഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. സുഹൈൽ കോയയുടേതാണ് വരികൾ. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, […]
Read more

യുദ്ധത്തിൽ തീപിടിച്ച് ഡ്രൈഫ്രൂട്സ് വില

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡ്രൈഫ്രൂട്‌സ് വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലവർധിച്ചു. അമേരിക്കയിൽനിന്നും ഇറാനിൽനിന്നുമുള്ള ഉത്പന്നങ്ങൾക്കാണ് പ്രധാനമായും വിലവർധനയുണ്ടായത്. പിസ്ത, ബദാം, അത്തിപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവയ്‌ക്കെല്ലാം വിലകൂടിയിട്ടുണ്ട്. ഇറാൻ, അഫ്ഗാനിസ്താൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ഉത്പന്നങ്ങളെത്തുന്നത്. ബദാമിന്റെ വലിയ ഉത്പാദനകേന്ദ്രമാണ് അമേരിക്കയിലെ കാലിഫോർണിയ. പിസ്തയുടെ ലോകത്തെ പ്രധാന ഉത്പാദകരാണ് അമേരിക്കയും ഇറാനും. യുദ്ധം തുടങ്ങുന്നതിനുമുൻപ് കോഴിക്കോട് വലിയങ്ങാടി ഭാഗത്തെ കടകളിൽ കിലോയ്ക്ക് 1000 രൂപയുണ്ടായിരുന്ന ഇറാനിൽനിന്നുള്ള പിസ്തയ്ക്ക് നിലവിൽ 1200 രൂപയാണ് ഇപ്പോൾ വില. അമേരിക്കയിൽനിന്നുള്ള പിസ്തയ്ക്ക് 1100 […]
Read more

രാജ്യത്ത് വളം ഉത്പാദനം കുറയുന്നു

മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വളം ഉത്പാദനം കുറയുന്നതായി റിപ്പോർട്ട്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര വളം ഉത്പാദനം ഏകദേശം 59.01 ലക്ഷം ടൺ ആണ്. മുൻവർഷം ഇതേകാലത്തിത് 76.09 ലക്ഷം ടൺ ആയിരുന്നു. ഏപ്രിലിൽ അവശേഷിക്കുന്ന നാലു ദിവസംകൊണ്ട് നാലു മുതൽ അഞ്ചു ലക്ഷം ടൺ വരെ ഉണ്ടായാൽ പോലും ഇക്കാലത്ത് ഉത്പാദനത്തിൽ 12 ലക്ഷം ടണ്ണിന്റെ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഖാരിഫ് കൃഷി തുടങ്ങുന്ന സമയത്ത് വളം […]
Read more

എക്സിറ്റ് പോൾ തള്ളിക്കളയുന്നു; LDF വരും- ടി പി

കോഴിക്കോട്: എക്സിറ്റ് പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും അന്ന് ഷൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യാഥാർഥ്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും ടി.പി. രാമകൃഷ്ണൻ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. എല്ലാം മാധ്യമ സൃഷ്ടിമാത്രമാണ്. എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് തീർച്ചയാണ്. എത്ര സീറ്റ് എൽ.ഡി.എഫിനെന്ന് പ്രവചിക്കാൻ താനില്ലെന്നും എൽ.ഡി.എഫ്. കൺവീനർ […]
Read more

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ […]
Read more

കോഴിക്കോട്ടേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്സ്

ദോഹ: കോഴിക്കോട്ടേക്കും ബഹ്‌റൈനിലേക്കും പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. മേയ് 1 മുതലാണ് ഈ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനഃരാരംഭിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുടങ്ങിയ സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എയർലൈനിന്റെ പുതിയ പ്രഖ്യാപനം. ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 23 മുതൽ ഖത്തർ എയർവേയ്സ് സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലും അന്താരാഷ്ട്ര തലത്തിലും യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും സൗകര്യവും ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു. വേനൽക്കാല യാത്രാ […]
Read more

ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ

തിരുവനന്തപുരം: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എം.ആർ.കെ. ജയറാം നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് […]
Read more

സൊമാറ്റോ ഡെലിവറി ഇനി ‘കൂളായി’ നടക്കും

ഡൽഹി : ഇന്ത്യയിലുടനീളം ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തിൽ, ഡെലിവറി പങ്കാളികളുടെ ജോലിഭാരം ലഘൂകരിക്കാൻ പുതിയ പദ്ധതിയുമായി ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ. കഠിനമായ ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന ‘കൂളിങ് വെസ്റ്റുകൾ’ കമ്പനി വിതരണം ചെയ്തു തുടങ്ങിയതായി സൊമാറ്റോ പങ്കുവെച്ച ലിങ്ക്ഡിൻ പോസ്റ്റിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ 14 നഗരങ്ങളിലായി ഏകദേശം 2,500-ലധികം ഡെലിവറി പങ്കാളികൾ വേനൽക്കാലത്ത് കൂളിങ് വെസ്റ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ധരിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. എന്നാൽ ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കുക എന്ന് ഇതുവരെ വ്യക്തമാക്കിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്, […]
Read more

എക്‌സിറ്റ് പോള്‍ ഫലം ഉടന്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ ഫലം വൈകാതെ പുറത്തുവരും. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് ആറ് മണിക്ക് അവസാനിക്കും. ഇതോടെ എക്‌സിറ്റ് പോള്‍ ഫലം വന്നു തുടങ്ങും. വിവിധ ഏജന്‍സികള്‍ ഫലം പ്രസിദ്ധീകരിക്കും. ബംഗാളിലെ എക്‌സിറ്റ് പോള്‍ ചില ഏജന്‍സികള്‍ നാളെയാണ് പ്രസിദ്ധീകരിക്കുക. കേരളത്തില്‍ ആര് ഭരിക്കുമെന്ന് അറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. എങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കും. എക്‌സിറ്റ് പോള്‍ ഫലം തെറ്റാനുള്ള […]
Read more

കേന്ദ്രത്തിനെതിരേ മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സിആർപിഎഫിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്രസേന ഒരു പ്രത്യേക പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് മമത ആരോപിക്കുകയും ചെയിതു. ഇത്തരത്തിലുള്ള ജനാധിപത്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മമത വ്യക്തമാക്കി. സിആർപിഎഫ് ഉദ്യോഗസ്ഥർ അന്യായമായാണ് പെരുമാറുന്നത്. പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിന്റെ സാന്നിധ്യം പോലുമില്ല. അതിർത്തികൾ സംരക്ഷിക്കുന്നതിനുപകരം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുകയാണ് സിആർപിഎഫ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ സാഹചര്യം ഭയാനകമായിരുന്നു. എന്തുതന്നെ ആയാലും തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് മമതാ ബാനർജി കൂട്ടിച്ചേർത്തു.
Read more

Recent News