സൊമാറ്റോ ഡെലിവറി ഇനി ‘കൂളായി’ നടക്കും

ഡൽഹി : ഇന്ത്യയിലുടനീളം ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തിൽ, ഡെലിവറി പങ്കാളികളുടെ ജോലിഭാരം ലഘൂകരിക്കാൻ പുതിയ പദ്ധതിയുമായി ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ. കഠിനമായ ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന ‘കൂളിങ് വെസ്റ്റുകൾ’ കമ്പനി വിതരണം ചെയ്തു തുടങ്ങിയതായി സൊമാറ്റോ പങ്കുവെച്ച ലിങ്ക്ഡിൻ പോസ്റ്റിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ 14 നഗരങ്ങളിലായി ഏകദേശം 2,500-ലധികം ഡെലിവറി പങ്കാളികൾ വേനൽക്കാലത്ത് കൂളിങ് വെസ്റ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ധരിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. എന്നാൽ ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കുക എന്ന് ഇതുവരെ വ്യക്തമാക്കിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്, വേനൽക്കാലം കുറച്ചുകൂടി സുഖകരമാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് കരുതുന്നു’-സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *