Author: Greeshma Joshi

സതീശന്‍ അനുകൂല പ്രകടനം; ഇടുക്കിയിൽ 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കി: വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി […]
Read more

അവയവദാനത്തിന് വ്യാജ ശുപാർശ കത്ത്; വൻ റാക്കറ്റിലെ രണ്ടുപേ‍‍ർ പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന സംഘം അറസ്റ്റില്‍. അവയവദാന റാക്കറ്റിന്റെ ഏജന്റ് ആയ പ്രധാന പ്രതി കാസര്‍കോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എംപിമാര്‍, […]
Read more

വിദ്യാഭ്യാസമില്ലെങ്കിൽ പകരം സുപ്രധാന 2 വകുപ്പുകളിൽ ഒന്ന് ചോദിക്കാൻ ലീഗ്

മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ […]
Read more

AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ എംൽഎ മാരുടെ പിൻതുണ വ്യക്തമാക്കുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ […]
Read more

ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

മുബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന […]
Read more

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
Read more

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു. ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഈ […]
Read more

വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം; അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

വൈഭവ് സൂര്യവംശിക്ക് അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. 15 വയസ്സുള്ള താരമാണെങ്കിലും അദ്ദേഹത്തിന് ഉടന്‍ അവസരം ലഭിച്ചേക്കാമെന്നാണ് പൊതുവെയുള്ള സൂചന. അസാമാന്യമായ ബാറ്റിങ് മികവിലൂടെയാണ് താരം ക്രിക്കറ്റില്‍ ഏറെ തിളങ്ങുന്നത്. ഐപിഎലില്‍ ഈ സീസണില്‍ വേഗതയാര്‍ന്ന സെഞ്ചുറിയുമായി താരം തിളങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയതും വൈഭവ് സൂര്യവംശിയാണ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന താരത്തെ ഇന്ത്യയുടെ ടി20 ടീമിലേക്ക് അതിവേഗം ഉള്‍പ്പെടുത്തണമെന്ന […]
Read more

തോൽവിക്ക് കാരണം ‘ഡീൽ’, ബിജെപിക്ക് വോട്ട് വർധിച്ചത് യുഡിഎഫ് പരിശോധിക്കണം’ – പി.കെ. ശശി

പാലക്കാട്: വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി. മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ട് ചോർന്നതായും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പി.കെ. ശശി ആരോപിച്ചു. ഒറ്റപ്പാലത്ത് ബി.ജെ.പി.ക്ക് 17000 ത്തോളം വോട്ട് കൂടി. ആരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് യുഡിഎഫ്, മുസ്ലിം ലീഗ് നേതൃത്വം പരിശോധിക്കണം. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് യുഡിഎഫിനൊപ്പം […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ റിലീസിന് ഒരുങ്ങുകയാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പൊൾ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് […]
Read more

Recent News