വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം; അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

വൈഭവ് സൂര്യവംശിക്ക് അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. 15 വയസ്സുള്ള താരമാണെങ്കിലും അദ്ദേഹത്തിന് ഉടന്‍ അവസരം ലഭിച്ചേക്കാമെന്നാണ് പൊതുവെയുള്ള സൂചന. അസാമാന്യമായ ബാറ്റിങ് മികവിലൂടെയാണ് താരം ക്രിക്കറ്റില്‍ ഏറെ തിളങ്ങുന്നത്. ഐപിഎലില്‍ ഈ സീസണില്‍ വേഗതയാര്‍ന്ന സെഞ്ചുറിയുമായി താരം തിളങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയതും വൈഭവ് സൂര്യവംശിയാണ്.

വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന താരത്തെ ഇന്ത്യയുടെ ടി20 ടീമിലേക്ക് അതിവേഗം ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ക്രിക്കറ്റ് വിദഗ്ധര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ആരാധകരും ഇക്കാര്യത്തെ പിന്തുണക്കുന്നു.

വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുകയാണ് ചേതേശ്വര്‍ പജാര. അദ്ദേഹത്തിന് നന്നായി കളിക്കാനാകുമെന്നും ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി വന്നാല്‍ തീര്‍ച്ചയായും കളിക്കണമെന്നും പൂജാര പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് വൈഭവ് സൂര്യവംശിയെ കൂടുതല്‍ മികച്ച താരമാക്കി വളര്‍ത്തിയെടുക്കുമെന്നും പൂജാര പറയുന്നു. ടെസ്റ്റ് ക്രിക്കറ്റ് എന്നത് എല്ലാ ക്രിക്കറ്റ് താരങ്ങളും ആഗ്രഹിക്കേണ്ടതും മനസ്സില്‍ ഉണ്ടായിരിക്കേണ്ടതുമാണെന്നും പൂജാര പറയുന്നു. വൈഭവ് സൂര്യവംശിക്കൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.

മിക്ക മത്സരങ്ങളിലും ശരാശരി പ്രകടനം നടത്തുന്നവൈഭവ് സൂര്യവംശി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയ്പൂരിലെ മത്സരത്തിലാണ് സെഞ്ചുരി നേടിയത്. ആര്‍സിബിക്കെതിരെ 78 റണ്‍സെടുത്തും തിളങ്ങിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഈ സീസണിലെ രാജസ്ഥാന്റെ ആദ്യമത്സരത്തിലും താരം അര്‍ധ സെഞ്ചുറിയോടെ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *