Author: Greeshma Joshi

തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും, പാര്‍ട്ടി ശക്തമായി തിരിച്ചുവരും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം […]
Read more

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും

കണ്ണൂർ : അന്തരിച്ച സി.പി.എം മുൻസംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പ് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദനും ഭാര്യ പികെ രമണിയും. തളിപ്പറമ്പ് മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചുള്ള വിജയത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും ടി കെ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. […]
Read more

പി വി അൻവർ പാണക്കാട്ടെത്തി സാദിഖ് അലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ബേപ്പൂരിലെ തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി. സാദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ബേപ്പൂരിൽ ലീഗ് കാലുവാരിയെന്നത് വ്യാജ വാർത്തയെന്ന് വ്യക്തമാക്കിയ അൻവർ ലീഗ് തനിക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് നഷ്ടമായത് എങ്ങനെയെന്ന് നേതൃത്വം അന്വേഷിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിനു കാരണം ബിജെപി-സിപിഐഎം ധാരണ. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ […]
Read more

ചെന്നിത്തല ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു

ഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ ചർച്ച സജീവമായിരിക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു. കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചെന്നും താൻ ഹാപ്പി ആണെന്നും കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തല ദില്ലിയിലെത്തിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള […]
Read more

MLA അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട് : ദീപ്തി മേരി വർഗീസ്

കൊച്ചി: കോൺഗ്രസിലെ തിരക്കിട്ട മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്.ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്. മത്സര രംഗത്തുള്ളവർക്ക് പൂർണ പിന്തുണ കൊടുത്തത് അദ്ദേഹമാണ്. രാജ്യം മുഴുവൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹംവളരെ ഭംഗിയായി ചെയ്തു തീർത്തു. എ ഐ സി സിയുടെ […]
Read more

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കി: ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. 4 നാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ […]
Read more

പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിലെ ക്രമസമാധാന നിലയെ വെല്ലുവിളിച്ചുകൊണ്ട് മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം. ജലന്ധറിലും അമൃത്‌സറിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി സൂചനയുണ്ട്. സോഷ്യൽ മീഡിയ […]
Read more

കണ്ണൂരില്‍ പാമ്പുകടിച്ച് വയോധിക മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു.
Read more

പാചകവാതക വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ […]
Read more

NDA യിൽ ചേർന്നിട്ട് ഗുണം ഉണ്ടായില്ല; ശക്തമായി തിരിച്ചു വരും, സാബു എം ജേക്കബ്

കൊച്ചി: എൻഡിഎയിൽ ചേർന്നതിന്റെ ഗുണം ലഭിച്ചില്ലെന്ന് ട്വന്റി -20 പ്രസിഡന്റ് സാബു എം ജേക്കബ്.കിട്ടേണ്ട വോട്ടിൽ കുറവുണ്ടായി. ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായി വിജയനെതിരായ വികാരം കൊടുങ്കാറ്റായി ആഞ്ഞടിച്ചു. മൂന്ന് സീറ്റുകൾ കരസ്ഥമാക്കി നേട്ടമുണ്ടാക്കി എന്നാണ് വിശ്വാസം. ട്വന്റി -20 വളരെ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. എന്നാൽ ഒരു മുന്നണിയുടെ ഭാഗമായപ്പോൾ അതിനെ പല രീതിയിൽ […]
Read more

Recent News