Author: Greeshma Joshi

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്. യുവതി പ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം സുപ്രീംകോടതി കഴിഞ്ഞ വാദത്തിനിടെ ചോദിച്ചിരുന്നു. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സി്ങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ […]
Read more

ഇരിപ്പിടം നൽകിയതിൽ യുഡിഎഫിനോടും ജനങ്ങളോടും നന്ദി’; സന്ദീപ് വാര്യർ

കാസർകോ‍ഡ്: തൃക്കരിപ്പൂരിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. തന്നെക്കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിന്റെ ആവശ്യമുണ്ടാവില്ലെന്ന് സന്ദീപ് വാര്യർ. മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള പ്രവർത്തനം ആയിരിക്കും തന്റേതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കാസർകോട് യുഡിഎഫിന്റെ ഭാഗമായി തനിക്കൊരു തനിക്കൊരു ഇരിപ്പിടം നൽകിയതിൽ യുഡിഎഫിനോടും തൃക്കരിപ്പൂരിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃക്കരിപ്പൂരിൽ 83109 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ വിജയിച്ചത്.
Read more

പേരാവൂരിൽ സണ്ണി ജോസഫിന് ചരിത്ര വിജയം

കണ്ണൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സണ്ണി ജോസഫിന് വിജയം. 14453 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. സണ്ണി ജോസഫ് 76140 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ 61687 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പൈലി വേലിയാട്ട് 8020 വോട്ടുകളും നേടി. കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, […]
Read more

വർക്കലയിൽ ചുവപ്പ് കോട്ട കാത്ത് വി. ജോയ്

തിരുവനന്തപുരം : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി ജോയ്ക്ക് വിജയം. 2050 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസ് സ്ഥാനാര്‍ഥി വർക്കല കഹാറിന് 53315 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശൻ 27400 വോട്ടുകളും നേടി. വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. വികസനവും വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധികളും […]
Read more

കേരളത്തിൽ താമര വിരിഞ്ഞു: നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും ചരിത്ര നേട്ടവുമായി ബിജെപി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്നം​ഗങ്ങൾ. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനും വി മുരളീധരൻ 20 വോട്ടിനുമാണ് വിജയിച്ചത്. ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ […]
Read more

തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായതായി ; ജോസ് കെ മാണി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അം​ഗീകരിക്കുന്നുവെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് […]
Read more

കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ മിന്നും വിജയം

കണ്ണൂർ: രലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ […]
Read more

പുതുച്ചേരി തിരഞ്ഞെടുപ്പ് : രംഗസാമിക്ക് തിളക്കമാർന്ന വിജയം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണത്തുടർച്ച ഉറപ്പിച്ച് എൻ രംഗസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എൻ.ആർ.സി – ബി.ജെ.പി സഖ്യം. വോട്ടെണ്ണൽ പുരോഗമിക്കുന്ന 30 സീറ്റുകളിൽ എൻ.ഡി.എ സഖ്യം നിലവിൽ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. തട്ടാഞ്ചാവടി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ മുഖ്യമന്ത്രിയും എ.ഐ.എൻ.ആർ.സി സ്ഥാപകനുമായ എൻ. രംഗസാമി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് പ്രതിനിധി വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷമാണ് […]
Read more

ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഗേൾഫ്രണ്ട്സ് വേണ്ട, മാർഗരേഖയുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ […]
Read more

കളമശ്ശേരി മണ്ഡലത്തിൽ പൂട്ട് പൊളിച്ച് സ്ട്രോങ്ങ് റൂം തുറന്ന്, ഉദ്യോഗസ്ഥർ

കൊച്ചി: കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാനില്ലെന്നൊരു അസാധാരണമായൊരു സാഹചര്യമാണ് വോട്ടെണ്ണൽ ദിനത്തില്‍ കളമശ്ശേരിയിൽ സംഭവിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.
Read more

Recent News